Image

സോണിയയുടെ സന്ദര്‍ശനത്തിനു തൊട്ടുമുമ്പ് അസമില്‍ സ്ഫോടനം

Published on 25 May, 2012
സോണിയയുടെ സന്ദര്‍ശനത്തിനു തൊട്ടുമുമ്പ് അസമില്‍ സ്ഫോടനം
ഗോഹട്ടി: അസമിലെ ഗോഹട്ടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സന്ദര്‍ശിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് തീവ്രവാദികള്‍ സ്ഫോടനം നടത്തി. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ടിന്‍സുകി ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് അറിയിച്ചു. സെലാബരി മേഖലയില്‍ റോഡരികിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്. പ്രാദേശിക വ്യവസായി എ. അഗര്‍വാളാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഉള്‍ഫ തീവ്രവാദികളാണ് ആക്രമണത്തിനു പിന്നലെന്നു കരുതുന്നു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ശനിയാഴ്ച ഒരു ദിവസത്തെ സന്ദര്‍ശനത്തിനു സോണിയ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സോണിയയുടെ സന്ദര്‍ശനത്തിനെതിരെ ഉള്‍ഫ അസമില്‍ 12 മണിക്കൂര്‍ ബന്ദിനു ആഹ്വാനം നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക