Image

പാക്കിസ്ഥാനില്‍ വീണ്ടും മിസൈല്‍ ആക്രമണം; നാലു മരണം

Published on 25 May, 2012
പാക്കിസ്ഥാനില്‍ വീണ്ടും മിസൈല്‍ ആക്രമണം; നാലു മരണം
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പാക്കിസ്ഥാനിലെ നോര്‍ത്ത് വസിറിസ്ഥാനില്‍ യുഎസിന്റെ പൈലറ്റില്ലാ വിമാനങ്ങള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മിസൈല്‍ ആക്രമണം നടത്തി. മിരന്‍ഷയിലെ ഒരു വീടിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഈ മേഖലയില്‍ രണ്ടു മിസൈലുകള്‍ വര്‍ഷിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. താലിബാനും അല്‍ ക്വയ്ദയ്ക്കും ഏറ്റവും സ്വാധീനമുള്ള മേഖലയാണിത്. ഇന്നലെ യുഎസിന്റെ പൈലറ്റില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ പത്തു തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ നടന്ന നാറ്റോ ഉച്ചകോടിയ്ക്കു ശേഷം പാക് ഗോത്രമേഖലകളില്‍ തീവ്രവാദികളെ ലക്ഷ്യമിട്ട് യുഎസ് ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക