Image

ഈജിപ്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

Published on 25 May, 2012
ഈജിപ്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല
കയ്റോ: ഈജിപ്തില്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ഹോസ്നി മുബാറക്ക് അധികാരമൊഴിഞ്ഞ ശേഷം നടന്ന ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ബുധനാഴ്ചയും വ്യാഴാഴ്ചയുമായിട്ടാണ് വോട്ടെടുപ്പ് നടന്നത്. മൊഹമ്മദ് മോര്‍സിയും മുന്‍ വ്യോമസേനാ മേധാവിയും പ്രധാനമന്ത്രിയുമായിരുന്ന അഹമ്മദ് ഷഫീഖും തമ്മിലായിരുന്നു പ്രധാന മത്സരം. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആര്‍ക്കും ഭരണത്തിലെത്താന്‍ ആവശ്യമായ ഭൂരിപക്ഷം നേടാനാകില്ലെന്നാണ് റിപ്പോര്‍ട്ട്. മൊഹമ്മദ് മോര്‍സിക്ക് 25.3 ശതമാനം വോട്ടും അഹമ്മദ് ഷഫീഖിന് 24.9 ശതമാനം വോട്ടുകളുമാണ് ലഭിച്ചതെന്ന് ഈജിപ്തിലെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇടതുവാദിയായ ഹംദീന്‍ സബാഹിക്ക് 21.5 ശതമാനം വോട്ടുകള്‍ ലഭിച്ചു. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല. ആര്‍ക്കും ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ റണ്‍ ഓഫ് നടത്തേണ്ടിവരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക