Image

170 പൂച്ചകളുടെ സംരക്ഷണത്തിനു 231884 ഡോളര്‍ നല്‍കുന്നതിനു കോടതി വിധി

പി.പി.ചെറിയാന്‍ Published on 26 May, 2012
170 പൂച്ചകളുടെ സംരക്ഷണത്തിനു 231884 ഡോളര്‍ നല്‍കുന്നതിനു കോടതി വിധി
ടെക്‌സസ് സിറ്റി: ആവശ്യമായ പരിചരണം നല്‍കാതെ കഴിഞ്ഞിരുന്ന പൂച്ചകളുടെ സംരക്ഷണം ഏറ്റെടുത്ത മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ക്ക് രണ്ട് ലക്ഷത്തി മുപ്പത്തൊരായിരത്തി എണ്ണൂറ്റി എണ്‍പത്തി നാലു ഡോളര്‍ (231884) നല്‍കുന്നതിന് ഗാല്‍വസ്റ്റണ്‍ കൗണ്ടി കോടതി മെയ് 24 വ്യാഴാഴ്ച വിധിച്ചു.

ലൊറൈന്‍ ഡിക്‌സന്‍ നടത്തിയിരുന്ന മൃഗസംരക്ഷണ കേന്ദ്രത്തില്‍ മലിനമായ ചുറ്റുപാടുകളിലും, രോഗത്തിലും കഴിഞ്ഞിരുന്ന 200 പൂച്ചകളെയാണ് ജനവരി മൂന്നിന് അധികൃതര്‍ മോചിപ്പിച്ചു വിവിധ മൃഗ സംരക്ഷണ കേന്ദ്രങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ ഏകദേശം 30 പൂച്ചകള്‍ക്ക് 8 മുതല്‍ 12 ഡോളര്‍ വരെ ഓരോ ദിവസത്തെ ചിലവു കണക്കാക്കി ജനവരി മൂന്നു മുതല്‍ വിധി പ്രസ്ത്ഥാവിക്കുന്ന ദിവസം വരെയുള്ള ചിലവായ തുക നല്‍കുന്നതിനാണ് ജൂറി വിധിച്ചത്.

200 പൂച്ചകളെ സംരക്ഷിച്ചിരുന്ന "വിസ്‌ക്കര്‍ വില്ല
കേന്ദ്രം" ഉടമ ലോറൈന്‍ ഡിക്‌സനെതിരെ മൃഗങ്ങള്‍ക്കു നേരെ നടത്തിയ ക്രൂരതക്ക് നാലു വകുപ്പുകളായി കേസ്സെടുത്തിട്ടുണ്ടെങ്കിലും വിചാരണ ആരംഭിച്ചിട്ടില്ല. പൂച്ചകളെ സംരക്ഷിക്കുന്നതിന് 30 ഡോളര്‍ നല്‍കി ഒരാളെ നിയമിച്ചിരുന്നുവെന്നും ശരാശരി 2000 മുതല്‍ 3000 വരെ ഡോളര്‍ ഇതിനുവേണ്ടി ചിലവഴിച്ചിരുന്നുവെന്നും ലോറൈന്‍ ഡിക്‌സന്‍ പറഞ്ഞു.
170 പൂച്ചകളുടെ സംരക്ഷണത്തിനു 231884 ഡോളര്‍ നല്‍കുന്നതിനു കോടതി വിധി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക