Image

കോടതികള്‍ക്കെതിരായ പ്രതിഷേധം ജനാധിപത്യത്തിനു ചേര്‍ന്നതല്ല: കെ.സി. ജോസഫ്

Published on 26 May, 2012
കോടതികള്‍ക്കെതിരായ പ്രതിഷേധം ജനാധിപത്യത്തിനു ചേര്‍ന്നതല്ല: കെ.സി. ജോസഫ്
കണ്ണൂര്‍ ‍: നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോടതികള്‍ ഓരോ വിധികളും പുറപ്പെടുവിക്കുന്നതെന്നും സമരങ്ങളും ഭയപ്പെടുത്തലുകളും ഇതിനെ സ്വാധീനിക്കാറില്ലെന്നും മന്ത്രി കെ.സി. ജോസഫ്. വിധികള്‍ തങ്ങള്‍ക്ക് എതിരായാല്‍ ചിലര്‍ സമരങ്ങളുമായി രംഗത്തെത്തുന്നുണ്ട്. ഇത്തരം നിലപാടുകള്‍ ജനാധിപത്യത്തിനു ഭൂഷണമല്ല. മുന്‍ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് ബാലിയെ ചിലര്‍ ഇവിടെ നിന്നും സമരത്തിലൂടെ നാടുകടത്തി. ഇത്തരം നിലപാടുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ലെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ സബ്‌കോടതി ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു കെ.സി. ജോസഫ്. കോടതി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്നത്. എന്നാല്‍ ഇപ്പോള്‍ കോടതി ഒഴികെ മറ്റുള്ളവയുടെ വിശ്വാസ്യത കുറഞ്ഞുവരികയാണ്. ജനാധിപത്യവ്യവസ്ഥിതിയില്‍ ജനങ്ങളുടെ അവസാന പ്രതീക്ഷ കോടതികളിലാണ്. വൈകി ലഭിക്കുന്ന നീതി നീതിനിഷേധമാണ്. ഈ അവസ്ഥ ഒഴിവാക്കാന്‍ ഉചിതമായ നടപടികള്‍ കോടതികളുടെ ഭാഗത്തുനിന്നും ഉണ്ടാകണം.

മലയോര ജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ശ്രീകണ്ഠപുരത്ത് ഒരു കോടതി സ്ഥാപിക്കണമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി ജസ്റ്റിസിന് നിവേദനം നല്‍കിയിട്ടുണെ്ടന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക