Image

മണിയുടെ പ്രസ്താവന: കേസ് ഡയറികള്‍ പരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

Published on 26 May, 2012
മണിയുടെ പ്രസ്താവന: കേസ് ഡയറികള്‍ പരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം
തിരുവനന്തപുരം: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി നടത്തിയ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സംഭവവുമായി ബന്ധപ്പെട്ട കേസ് ഡയറികള്‍ പരിശോധിക്കാന്‍ ഇടുക്കി ജില്ലാ പോലീസ് ചീഫിന് ഡിജിപി ജേക്കബ് പുന്നൂസ് നിര്‍ദേശം നല്‍കി.

ഇന്നലെ നടന്ന പൊതുചടങ്ങില്‍ ഇടുക്കിയില്‍ നിരവധി പേരെ സിപിഎം കൊലപ്പെടുത്തിയിട്ടുണ്‌ടെന്ന് കൊല്ലപ്പെട്ടവരുടെ പേരും കൊലപ്പെടുത്തിയ രീതിയും സഹിതമാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി പറഞ്ഞത്. ഇതേതുടര്‍ന്നാണ് ഡിജിപിയുടെ നിര്‍ദേശം.

മണി നടത്തിയ വെളിപ്പെടുത്തലുകള്‍ കേസ് ഡയറിയില്‍ ഉള്‍പ്പെട്ടിട്ടുണ്‌ടോ, കേസിലെ നടപടിക്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനാണ് നിര്‍ദേശം. ഇതിനുശേഷം ആവശ്യമെങ്കില്‍ നിയമോപദേശം തേടാനും കേസ് ചാര്‍ജ് ചെയ്യാനുമാണ് തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക