Image

കനൗജ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ഡിംപിള്‍ യാദവ് സ്ഥാനാര്‍ഥിയാകും

Published on 26 May, 2012
കനൗജ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ഡിംപിള്‍ യാദവ് സ്ഥാനാര്‍ഥിയാകും
ലകനോ: കനൗജ് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയാവും. അടുത്ത മാസം 24നാണ് തെരെഞ്ഞെടുപ്പ്. അഖിലേഷ് പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് കനൗജ്.

അഖിലേഷ് യുപി മുഖ്യമന്ത്രിയായതിനെ തുടര്‍ന്നാണ് ലോക്‌സഭാംഗത്വം രാജിവച്ചത്. 2009ല്‍ ഫിറോസാബാദില്‍ നിന്ന് ഡിംപിള്‍ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ് ബബ്ബാറിനോട് പരാജയപ്പെടുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക