Image

ഉത്സവത്തിനിടെ ആന വിരണ്ടോടി 3 പേര്‍ക്ക്‌ പരിക്ക്‌

Published on 26 May, 2012
ഉത്സവത്തിനിടെ ആന വിരണ്ടോടി 3 പേര്‍ക്ക്‌ പരിക്ക്‌
പാലക്കാട്‌: ഉത്സവത്തിനിടെ ആന വിരണ്ടോടി 3 പേര്‍ക്ക്‌ പരിക്കേറ്റു. കിഴക്കഞ്ചേരി സ്വദേശി ഉണ്ണിക്കൃഷ്‌ണന്‍ (43), വടക്കഞ്ചേരി സ്വദേശികളായ സുരേഷ്‌ (23), രാമകൃഷ്‌ണന്‍ (26) എന്നിവര്‍ക്ക്‌ ആനപ്പുറത്തു നിന്ന്‌ വീണാണ്‌ പരിക്കേറ്റത്‌. പാലക്കാട്‌ മണങ്ങോട്‌ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ കുട്ടനെല്ലൂര്‍ പത്മനാഭന്‍ എന്ന ആനയാണ്‌ ഇടഞ്ഞത്‌.

മൂന്ന്‌ മണിക്കൂറോളം പരിഭ്രാന്തി പരത്തിയ ആനയെ പാലക്കാട്‌ നിന്നെത്തിയ എലഫന്റ്‌ ഫോഡും പൊലീസും മറ്റു പാപ്പാന്മാരും ചേര്‍ന്ന്‌ തളക്കുകയായിരുന്നു. പാപ്പാന്മാരുടെ മര്‍ദ്ദനം മൂലമാണ്‌ ആന വിരണ്ടോടിയതെന്നാണ്‌ പോലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക