Image

വടകര എസ്‌പി ഓഫീസ്‌ മാര്‍ച്ച്‌: പോലീസ്‌ കേസെടുത്തു

Published on 26 May, 2012
വടകര എസ്‌പി ഓഫീസ്‌ മാര്‍ച്ച്‌: പോലീസ്‌ കേസെടുത്തു
വടകര: ചന്ദ്രശേഖരന്‍ വധത്തില്‍ വടകര എസ്‌പി ഓഫീസിലേക്ക്‌ പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ്‌ കേസ്‌. ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരേ കള്ളക്കേസെടുക്കുന്നുവെന്ന്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ച്‌ വടകര എസ്‌പി ഓഫീസിലേക്ക്‌ ഇന്ന്‌ സിപിഎം മാര്‍ച്ച്‌ നടത്തിയിരുന്നു.എളമരം കരീം, എ പ്രദീപ്‌ കുമാര്‍ എംഎല്‍എ തുടങ്ങിയ നേതാക്കളാണ്‌ മാര്‍ച്ചിന്‌ നേതൃത്വം നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക