Image

കേന്ദ്ര മന്ത്രിസഭയില്‍ പ്രധാനമന്ത്രി ഉള്‍പ്പടെ 15 അഴിമതിക്കാര്‍: പ്രശാന്ത്‌ ഭൂഷണ്‍

Published on 26 May, 2012
കേന്ദ്ര മന്ത്രിസഭയില്‍ പ്രധാനമന്ത്രി ഉള്‍പ്പടെ 15 അഴിമതിക്കാര്‍: പ്രശാന്ത്‌ ഭൂഷണ്‍
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ പ്രധാനമന്ത്രി ഉള്‍പ്പടെ 15 അഴിമതി നടത്തിയ മന്ത്രിമാരുണ്ടെന്ന്‌ ഹസാരെ സംഘം വക്‌താവ്‌ പ്രശാന്ത്‌ ഭൂഷണ്‍ ആരോപിച്ചു. ഖനി അഴിമതിക്കേസില്‍ സിഎജി സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ഇതിനു തെളിവാണെന്നും ഹസാരെ സംഘം വ്യക്‌തമാക്കി. ഇവരെക്കുറിച്ച്‌ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. അഴിമതിക്കാരായ മന്ത്രിമാരെന്ന്‌ ഹസാരെ സംഘം സൂചിപ്പിച്ചത്‌ ഇവരെക്കുറിച്ചാണ്‌ - പി ചിദംബരം, പ്രണബ്‌ മുഖര്‍ജി, ശരദ്‌ പവാര്‍, എസ്‌ എം. കൃഷ്‌ണ, കമല്‍ നാഥ്‌, പ്രഫുല്‍ പട്ടേല്‍, വിലാസ്‌ റാവു ദേശ്‌മുഖ്‌,വീരഭദ്ര സിങ്‌, കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ്‌, ജി.കെ. വാസന്‍, ഫാറൂഖ്‌ അബ്‌ദുള്ള, എം. കെ. അഴഗിരി, സുശീല്‍ കുമാര്‍ ഷിന്‍ഡേ.

2006നും 2009നും ഇടയില്‍ പ്രധാനമന്ത്രിയായിരുന്നു ഖനി വകുപ്പ്‌ മന്ത്രി. ഇക്കാലത്താണ്‌ ഖനികള്‍ പലര്‍ക്കുമായി പതിച്ചു നല്‍കിയത്‌. ലേലത്തിലൂടെ ഖനികള്‍ അനുവദിക്കണമെന്നു വകുപ്പ്‌ സെക്രട്ടറി ആവര്‍ത്തിച്ച്‌ ഓര്‍മിപ്പിച്ചിട്ടും അത്‌ ചെവിക്കൊള്ളാതെയായിരുന്നു നടപടിയെന്നും പ്രശാന്ത്‌ ഭുഷണ്‍ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക