Image

കൊലക്ക് കാരണം പിണറായിയുടെ കുടിപ്പക: കെ സുധാകരന്‍

Published on 26 May, 2012
കൊലക്ക് കാരണം പിണറായിയുടെ കുടിപ്പക: കെ സുധാകരന്‍
കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് കാരണം പിണറായി വിജയന്റെ കുടിപ്പകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ആരോപിച്ചു. പിണറായിയുടെ വിവാദ വീട് സന്ദര്‍ശിക്കാന്‍ ചെന്നതാണ് ടി.പിയുടെ കൊലയ്ക്ക് കാരണമായത്. കൊലനടത്തിയതും പിണറായിയുടെ അറിവോടെയാണ്. പി ജയരാജനാണ് ഇതിന്റെ സംഘാടകന്‍. ഇത് രാഷ്ട്രീയകൊലപാതകമാണെന്ന് കരുതുന്നില്ല. പിണറായിയുടെ വ്യക്തിപരമായ കുടിപ്പക മാത്രമാണ് കൊലയ്ക്ക് പിന്നില്‍. ഇതിനായി പാര്‍ട്ടി സഖാക്കളെ ഉപയോഗിക്കുകയായിരുന്നു. ഈ കൊലപാതകത്തില്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിക്കും പങ്കുണ്ടെന്ന് കരുതുന്നില്ല.

ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനേയും ടി.വി രാജേഷിനേയും ചോദ്യം ചെയ്യണം. സി.പി.എം നരഭോജികളുടെ പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. കേസില്‍ അന്വേഷണ സംഘത്തെ പിണറായിയോട് ചോദിച്ച് നിയമിക്കാനാകില്ല. കൂത്തുപറമ്പ് എല്‍.സി ഓഫീസ് സെക്രട്ടറിയെ വിട്ടയച്ചതില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് സംശയമുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക