Image

ടി.പി വധത്തെ ന്യായീകരിച്ച പ്രഭാവര്‍മ്മയുടെ കവിത പ്രസിദ്ധീകരിക്കുന്നത് മലയാളം വാരിക നിര്‍ത്തിവെച്ചു

Published on 26 May, 2012
ടി.പി വധത്തെ ന്യായീകരിച്ച പ്രഭാവര്‍മ്മയുടെ കവിത പ്രസിദ്ധീകരിക്കുന്നത് മലയാളം വാരിക നിര്‍ത്തിവെച്ചു
കൊച്ചി: പ്രശസ്ത കവി പ്രഭാവര്‍മ്മയുടെ ഖണ്ഡകാവ്യം പ്രസിദ്ധീകരിക്കുന്നത് സമകാലിക മലയാളം വാരിക നിര്‍ത്തിവെച്ചു. കവിതയുടെ ഒരു ഭാഗം മലയാളം വാരിക കഴിഞ്ഞയാഴ്ച്ച പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെ ന്യായീകരിക്കുന്ന ഒരു കവിയെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് മലയാളം വാരിക പത്രാധിപര്‍ എസ്.ജയചന്ദ്രന്‍നായര്‍ പറഞ്ഞു. ദേശാഭിമാനി റസിഡന്റ് എഡിറ്ററാണ് പ്രഭാവര്‍മ്മ. ടി.പി.വധവുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങള്‍ പ്രഭാവര്‍മ്മയുടേതായി വന്നിട്ടുണ്ട്.

സി.പി.എം. നിലപാടിനെ ന്യായീകരിച്ചുള്ള നിലപാടുകളാണ് ഇതിലുള്ളത്. വാക്കിന്റെ സദാചാരം കൊണ്ട് കൊലപാതകത്തെ ന്യായീകരിക്കുകയാണ് പ്രഭാവര്‍മ്മ ചെയ്യുന്നതെന്നും ഇത് നിന്ദ്യവും ഹീനവുമാണെന്നും എസ്.ജയചന്ദ്രന്‍നായര്‍ പറഞ്ഞു. ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ താന്‍ തന്നെ തന്നെ ഇല്ലാതാക്കുകയാകുംജയചന്ദ്രന്‍നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ശ്യമമാധവം എന്ന കാവ്യാഖ്യായികയുടെ പ്രസിദ്ധീകരണമാണ് നിര്‍ത്തിവെച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക