Image

ജയപ്രദ ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്

Published on 26 May, 2012
ജയപ്രദ ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: നടിയും സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവും എം.പിയുമായ ജയപ്രദ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ജയപ്രദ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. പാര്‍ട്ടി നേതാവ് അമര്‍സിങുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ജയപ്രദ പറഞ്ഞു. ഉത്തര്‍പ്രദേശിലെ രാംപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് ജയപ്രദ. 

രണ്ടാംതവണയാണ് ഇവര്‍ ഈ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റില്‍ എത്തുന്നത്. ബി.ജെ.പിയ്ക്ക് തന്നെ പിന്തുണയ്ക്കാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് അവര്‍ സമീപിച്ചിരുന്നതായും നിതിന്‍ ഗഡ്കരി, അദ്വാനി, സുഷമാ സ്വരാജ് എന്നിവരെ താന്‍ ഏറെ ബഹുമാനിക്കുന്നതായും ജയപ്രദ പറഞ്ഞു. നിതിന്‍ ഗഡ്കരിയുമായി ജയപ്രദ കഴിഞ്ഞദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 

തെലുങ്കുദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജയപ്രദ പിന്നീട് അമര്‍സിങിന്റെ സഹായത്തോടെ എസ്.പിയിലെത്തുകയായിരുന്നു. അവിടെ നിന്ന് മുലായംസിങുമായി വിയോജിച്ചതിന്റെ പേരില്‍ അമര്‍സിങിനൊപ്പം പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. രാഷ്ട്രീയ ലോക്മഞ്ച് എന്ന പാര്‍ട്ടിയ്ക്ക് രൂപം നല്‍കി. ഇതിനിടെ തെലുങ്കുദേശം പാര്‍ട്ടിയിലേക്ക് പോകാനുള്ള ശ്രമവും നടത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക