Image

മണിയുടേത് രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തലിന് തുല്യം: രമേശ് ചെന്നിത്തല

Published on 26 May, 2012
മണിയുടേത് രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തലിന് തുല്യം: രമേശ് ചെന്നിത്തല
ആലപ്പുഴ: നക്‌സല്‍ വര്‍ഗീസ് വധത്തില്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍ പോലെയാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പ്രസ്താവനയെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. 

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊല്ലാന്‍ പാര്‍ട്ടി നേരിട്ട് ഇടപെട്ടുവെന്നാണ് മണി പറഞ്ഞത്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കില്ലെന്ന് സിപിഎം നേതൃത്വം പറയുമ്പോള്‍ ജില്ലാ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. 

കഴിഞ്ഞ 20 വര്‍ഷത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ എല്ലാം പുനരന്വേഷണം നടത്തണം. കോണ്‍ഗ്രസിനു പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേസുകളും അന്വേഷിക്കണം. ഒരു പ്രതിയെയും രക്ഷപ്പെടാന്‍ അനുവദിക്കരുത്. രാഷ്ട്രീയ പ്രതിയോഗികളെ സിപിഎം കൊലപ്പെടുത്തുന്നുവെന്ന കോണ്‍ഗ്രസിന്റെ അഭിപ്രായത്തിന്റെ ഏറ്റവും വലിയ തെളിവാണ് മണിയുടെ പ്രസ്താവന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക