Image

'മറാത്തിയില്‍ അഭിനയിക്കാന്‍ താത്പര്യം': വിദ്യ ബാലന്‍

Published on 26 May, 2012
'മറാത്തിയില്‍ അഭിനയിക്കാന്‍ താത്പര്യം': വിദ്യ ബാലന്‍
മുംബൈ: മറാത്തി സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമെന്ന് വിദ്യാ ബാലന്‍. വിനോദ് ചോപ്രയുടെ ഫെരാരി കി സവാരി എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥമുള്ള പരിപാടിക്കിടയിലാണ് വിദ്യ മനസ്സു തുറന്നത്. പുതിയ ചിത്രത്തില്‍ വിദ്യ മഹാരാഷ്ട്രയിലെ തനതു നൃത്തമായ ലവാനി അവതരിപ്പിച്ചിരുന്നു.

മറാത്തി സിനിമ ഇപ്പോള്‍ നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും തനിക്കതില്‍ അഭിനയിക്കാന്‍ വളരെ താത്പര്യമുണ്ടെന്നും വിദ്യ പറഞ്ഞു. ലവാനി നൃത്തം ഉള്‍പ്പെട്ട പാട്ട് പുറത്തുവന്നു കഴിഞ്ഞപ്പോള്‍ ഒരാള്‍ വിളിച്ച് എന്റെ നൃത്തം ആധികാരികമായ ലവാനി നര്‍ത്തകിയെപ്പോലെ ഉണ്ടെന്ന് അറിയിച്ചിരുന്നു. അതില്‍ ഞാന്‍ സന്തോഷവതിയാണ്. ലവാനി നൃത്തത്തിനു എനിക്കു പ്രചോദനം മാധുരി ദീക്ഷിതും സ്മിതാ പാട്ടീലുമാണ്. - വിദ്യ പറഞ്ഞു.

മാധുരിയുടെ സൈലാബ് എന്ന ചിത്രത്തില്‍ നിന്ന് ഹംകോ ആജ് കല്‍ എന്ന പാട്ടും ഭൂമിക എന്ന ചിത്രത്തില്‍ സ്മിത പാട്ടീലിന്റെ പ്രകടനവുമാണ് തനിക്കു സഹായിച്ചതെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു. ലവാനി നൃത്തത്തില്‍ അഭിനയിക്കാന്‍ തന്നെ തിരഞ്ഞെടുത്തതില്‍ വളരെയധികം സന്തോഷമുണ്ടെന്നും വിദ്യ പറഞ്ഞു.

മഹാരാഷ്ട്ര സ്‌റ്റൈലിലുള്ള ചുവന്ന നുവാരി സാരിയുടുത്താണ് വിദ്യ ചടങ്ങിനെത്തിയത്. വിദ്യയെക്കൂടാതെ ഷര്‍മാന്‍ ജോഷി, ബോമാന്‍ ഇറാനി, സംവിധായകനായ രാജേഷ് മപുസ്‌കര്‍, നിര്‍മാതാവായ വിധു വിനോദ് ചോപ്ര തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ജൂണ്‍ 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

'മറാത്തിയില്‍ അഭിനയിക്കാന്‍ താത്പര്യം': വിദ്യ ബാലന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക