Image

ഐപിസിഎന്‍എ ഹൂസ്റ്റണ്‍ ചാപ്‌റ്ററിന്‌ ഫൊക്കാനയുടെ ആശംസകള്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 24 May, 2012
ഐപിസിഎന്‍എ ഹൂസ്റ്റണ്‍ ചാപ്‌റ്ററിന്‌ ഫൊക്കാനയുടെ ആശംസകള്‍
ന്യൂയോര്‍ക്ക്‌: മെയ്‌ 29-ന്‌ ഹൂസ്റ്റണിലെ സ്റ്റഫോര്‍ഡ്‌ സിവിക്‌ സെന്ററില്‍ കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. ഔപചാരികമായി ഉത്‌ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്ന ഇന്ത്യാ പ്രസ്സ്‌ ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ഐ.പി.സി.എന്‍.എ.) യുടെ ഹൂസ്റ്റന്‍ ചാപ്‌റ്ററിന്‌ ഫൊക്കാന ആശംസകള്‍ നേര്‍ന്നു. ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്‌, ട്രഷറര്‍ ഷാജി ജോണ്‍, ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ സംയുക്തമായാണ്‌ ആശംസകള്‍ നേര്‍ന്നത്‌.

അതിര്‍വരമ്പുകളും വേലിക്കെട്ടുകളുമില്ലാതെ, നിഷ്‌പക്ഷവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കിട്ടിയ അംഗീകാരമാണ്‌ ഹൂസ്റ്റണില്‍ ആരംഭിക്കുന്ന ഒമ്പതാമത്തെ ചാപ്‌റ്റര്‍ എന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ളയും, പോള്‍ കറുകപ്പിള്ളിയും പറഞ്ഞു. കക്ഷിരാഷ്ട്രീയഭേദമില്ലാതെ, ജാതിമതഭേദമില്ലാതെ അമേരിക്കന്‍ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള ഇന്ത്യാ പ്രസ്‌ ക്ലബ്ബിന്‌ ധാര്‍മ്മിക പിന്തുണ നല്‍കുന്നതോടൊപ്പം എല്ലാ വിജയാശംസകളും നേരുന്നു എന്ന്‌ ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബും ട്രഷറര്‍ ഷാജി ജോണും ഒരു സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.

ഫൊക്കാന എന്ന സംഘടനയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുള്ള ഇന്ത്യാ പ്രസ്‌ ക്ലബ്ബ്‌, അമേരിക്കയിലുടനീളം ചാപ്‌റ്ററുകള്‍ ആരംഭിച്ച്‌ മാധ്യമലോകത്തിന്‌ മാതൃകയായി വളരട്ടേ എന്നും അവര്‍ ആശംസിച്ചു.
ഐപിസിഎന്‍എ ഹൂസ്റ്റണ്‍ ചാപ്‌റ്ററിന്‌ ഫൊക്കാനയുടെ ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക