Image

മുല്ലപ്പെരിയാര്‍: കര്‍ശന നിര്‍ദേശവുമായി പ്രധാനമന്ത്രിക്ക്‌ ജയലളിതയുടെ കത്ത്‌

Published on 27 May, 2012
മുല്ലപ്പെരിയാര്‍: കര്‍ശന നിര്‍ദേശവുമായി പ്രധാനമന്ത്രിക്ക്‌ ജയലളിതയുടെ കത്ത്‌
ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കര്‍ശന നിര്‍ദേശവുമായി പ്രധാനമന്ത്രിക്ക്‌ ജയലളിത കത്തയച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്രസേനയെ വിന്യസിക്കണം അല്ലാത്തപക്ഷം മുല്ലപ്പെരിയാറില്‍ തമിഴ്‌നാട്‌ പൊലീസിനെ വിന്യസിക്കുമെന്നും കത്തില്‍ പറഞ്ഞു.

അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തമിഴ്‌നാടിന്റെ എന്‍ജിനീയര്‍മാരെ അവിടെയുള്ള കേരള പൊലീസ്‌ അനുവദിക്കുന്നില്ലന്നും വിഷയത്തില്‍ നിന്ദ്യമായ നിലപാട്‌ ആണ്‌ കേരളം സ്വീകരിക്കുന്നതെന്നും കത്തില്‍ ജയലളിത കുറ്റപ്പെടുത്തി. ഡാമിന്റെ ബലക്ഷയ പരിശോധനയ്‌ക്കായി ഉണ്ടാക്കിയ ബോര്‍ഹോളുകള്‍ പരിശോധനയ്‌ക്കു ശേഷം അടയ്‌ക്കാന്‍ കേരളം തയാറാവുന്നില്ലെന്നു അവര്‍ കുറ്റപ്പെടുത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക