Image

ഷുക്കൂര്‍ വധം: രണ്ട്‌ സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

Published on 27 May, 2012
ഷുക്കൂര്‍ വധം: രണ്ട്‌ സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂരിലെ പട്ടുവത്തെ മുസ്‌ലിം ലീഗ്‌ പ്രവര്‍ത്തകന്‍ അബ്‌ദുല്‍ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട്‌ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഡിവൈഎഫ്‌ഐ പാപ്പിനിശേരി ഏരിയാ ജോയിന്റ്‌ സെക്രട്ടറി ഗണേശന്‍, മുതുവാനി യൂണിറ്റ്‌ പ്രസിഡന്റ്‌ ലതീഷ്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌.

സിപിഎം നേതാവ്‌ പി. ജയരാജനും ടി.വി. രാജേഷ്‌ എംഎല്‍എയും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണു തളിപ്പറമ്പ്‌ മണ്ഡലം എംഎസ്‌എഫ്‌ ട്രഷറര്‍ അരിയില്‍ അബ്‌ദുല്‍ ഷുക്കൂര്‍ (21) ഫെബ്രുവരി 20നു കണ്ണപുരം കീഴറയില്‍ കൊല്ലപ്പെട്ടത്‌. ജയരാജന്റെ വാഹനം ആക്രമിച്ച സംഘത്തില്‍ ഷുക്കൂര്‍ ഉണ്ടായിരുന്നതായി സിപിഎം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട്‌ നടന്ന അന്വേഷണത്തില്‍ ഷുക്കൂര്‍ അക്കൂട്ടത്തില്‍ ഇല്ലാതിരുന്നതായി വെളിപ്പെട്ടിരുന്നു.

കേസില്‍ 19 പേര്‍ പിടിയിലായി. ആകെ അന്‍പതോളം പ്രതികളാണുള്ളത്‌. സിപിഎം അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി. വേണുവിനെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക