Image

ഐഫോണ്‍ ഡിസ്പ്ളേയുടെ വലുപ്പം വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

Published on 27 May, 2012
ഐഫോണ്‍ ഡിസ്പ്ളേയുടെ വലുപ്പം വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്
പുതിയ ഐഫോണ്‍ ഡിസ്പ്ളേയുടെ വലുപ്പം വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ മോഡലുകളിലെ 3.5 ഇഞ്ചില്‍ നിന്ന് നാല് ഇഞ്ച് ആയിട്ടാകും വര്‍ധിപ്പിക്കുക. എല്‍.ജി,ഷാര്‍പ്പ്, ജപ്പാന്‍ ഡിസ്പ്ളേ എന്നീ കമ്പനികള്‍ ആപ്പിളിന് വേണ്ടി നാലിഞ്ച് കര്‍വ്ഡ് ഗ്ളാസ് സ്ക്രീനിന്‍െറ ഉല്‍പ്പാദനം തുടങ്ങികഴിഞ്ഞു.
നിലവില്‍ സാംസഗ് ഗ്യാലക്സി എസാണ് ഡിസ്പ്ളേയുടെ വലുപ്പ·ില്‍ മുമ്പന്‍. തൊട്ടുപിന്നില്‍ സാംസഗ് ഗ്യാലക്സി എസ്3യും എച്ച്.ടി.സി വണ്‍ എക്സുമാണ് ഉള്ളത്.
റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച് ഡിസ്പ്ളേ നിര്‍മാണം ജൂലൈയില്‍ പൂര്‍ത്തീകരിക്കും. ആഗസ്റ്റില്‍ ഉല്‍പ്പാദനം ആരംഭിച്ച് ഒക്ടോബറോടെ ഐഫോണ്‍ 5 പുറത്തിറങ്ങാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് പറയുന്നു. ആപ്പിള്‍ മുന്‍വര്‍ഷങ്ങളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ ഒക്ടോബര്‍ തെരഞ്ഞെടുത്തിട്ടുള്ളതിനാല്‍ ഈ വിലയിരുത്തലിനെ ഊഹാപോഹമായി ഗണിക്കേണ്ട കാര്യമില്ല.
വേഗതയേറിയ ഡ്യുവല്‍കോര്‍ പ്രോസസറുകളോ ചിലപ്പോള്‍ ക്വാഡ് കോര്‍ പ്രോസസര്‍ തന്നെയാകും ഐഫോണ്‍ 5ല്‍ ഉപയോഗിക്കുക.
കാമറ 4 എസിലെ പോലെ എട്ട് മെഗാപിക്സല്‍. ഐ ഫോണിനെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് പോലെ ഉപയോഗിക്കാന്‍ കഴിയുന്ന നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയും (എന്‍.എഫ്.സി) ഇതില്‍ ഉണ്ടാകും. 5.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക