Image

കുവൈത്തില്‍ മനുഷ്യാവകാശ ലംഘനം: അമേരിക്ക

Published on 27 May, 2012
കുവൈത്തില്‍ മനുഷ്യാവകാശ ലംഘനം: അമേരിക്ക
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരെ പീഡനം തുടരുന്നതായി ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍െറ വെളിപ്പെടുത്തലിന് പിന്നാലെ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയവും സമാനമായ റിപ്പോര്‍ട്ട് പുറത്തുവിട്ടു. സര്‍ക്കാറും ബന്ധപ്പെട്ട വിഭാഗങ്ങളും വിവിധ നടപടികള്‍ കൈകൊള്ളുന്നുവെങ്കിലും രാജ്യത്ത് വിവിധ മേഖലകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്‍േറതായാണ് പുതിയ വെളിപ്പെടുത്തല്‍.
ലോകത്തിന്‍െറ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന മനുഷ്യാവാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്‍റനാണ് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചത്.ഏറെ വിവാദങ്ങള്‍ക്കും രാജ്യം കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്നതിനും കാരണമായ മനുഷ്യക്കച്ചവടം രാജ്യത്ത് നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്.
ഹനിക്കപ്പെടുന്ന അവകാശങ്ങള്‍ വീണ്ടെടുക്കുന്നിനും പീഡങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നതിനും വിദേശി തൊഴിലാളികള്‍ക്ക് അനുമതിയില്ലാത്ത സാഹചര്യംതന്നെയാണുള്ളത്. വിദേശി സമൂഹത്തിന് പൊതുവിലും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രത്യേകിച്ചും സംഘടിച്ച് അഭിപ്രായ പ്രകടനം നടത്താനുള്ള അവകാശം ഇനിയും അനുവദിക്കപ്പെട്ടിട്ടില്ല.
ഇക്കാര്യത്തില്‍ രാജ്യത്തെ ബിദൂനി വിഭാഗത്തിന്‍െറയും സ്വദേശി വിഭാഗത്തിന്‍െറ തന്നെയും സാഹചര്യത്തില്‍ വലിയ മാറ്റമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു. മോശം സാഹചര്യമാണ് രാജ്യത്തെ തടവുകാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വിചാരണ കൂടാതെ നീണ്ടനാളുകള്‍ തടവില്‍ കഴിയേണ്ടിവരുന്നവര്‍ രാജ്യത്തുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക