Image

അഴിമതി: വൈ.എസ്‌. ജഗന്‍മോഹന്‍ റെഡ്ഡിയെ സി.ബി.ഐ അറസ്റ്റ്‌ ചെയ്‌തു

Published on 27 May, 2012
അഴിമതി: വൈ.എസ്‌. ജഗന്‍മോഹന്‍ റെഡ്ഡിയെ സി.ബി.ഐ അറസ്റ്റ്‌ ചെയ്‌തു
ഹൈദരബാദ്‌: വന്‍ സാമ്പത്തിക അഴിമതിക്കേസില്‍ വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ്‌ നേതാവും എംപിയുമായ വൈ.എസ്‌. ജഗന്‍മോഹന്‍ റെഡ്ഡിയെ സി.ബി.ഐ അറസ്റ്റ്‌ ചെയ്‌തു. വഡരേവു, നിസാംപട്‌നം തുറമുഖ വാണിജ്യ ഇടനാഴി (വി.എ.എന്‍.പി.ഐ.സി.) കരാറുമായി ബന്ധപ്പെട്ടാണ്‌ അഴിമതി നടന്നത്‌. വി.എ.എന്‍.പി.ഐ.സി. കരാറിന്റെ പ്രമോട്ടറാണ്‌ പ്രസാദ്‌. പദ്ധതിക്ക്‌ ഭൂമി അനുവദിച്ചുകിട്ടാന്‍ ജഗന്റെ ബിസിനസില്‍ 850 കോടി രൂപ ഇദ്ദേഹം നിക്ഷേപിച്ചു എന്നാണ്‌ ആരോപണം. വി.എ.എന്‍.പി.ഐ.സി. പദ്ധതിയുമായി ബന്ധപ്പെട്ട്‌ ആന്ധ്ര പ്രദേശ്‌ എകൈ്‌സസ്‌ മന്ത്രി മോപിദേവി വെങ്കടരമണയെ സി.ബി.ഐ. വ്യാഴാഴ്‌ച അറസ്റ്റ്‌ ചെയ്‌തിരുന്നു.

സിബിഐ മൂന്നു ദിവസമായി നടന്നുവന്ന ചോദ്യംചെയ്യലിനൊടുവിലാണ്‌ ഇന്ന്‌ രാത്രി 7.20 ഓടെ ജഗന്റെ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌.മുന്‍കൂര്‍ ജാമ്യാപേക്ഷ സിബിഐ കോടതി നേരത്തെ തള്ളിയിരുന്നു. കേസില്‍
ജഗനും 12 പേര്‍ക്കുമെതിരെ മാര്‍ച്ച്‌ 31ന്‌ സി.ബി.ഐ. കുറ്റപത്രം നല്‍കിയിരുന്നു. ജഗന്റെ അച്ഛനും മുന്‍മുഖ്യമന്ത്രിയുമായിരുന്ന വൈ.എസ്‌. രാജശേഖര റെഡ്ഡിയുടെ കാലത്ത്‌ അദ്ദേഹവുമായി ചേര്‍ന്ന്‌ സര്‍ക്കാറിനെ വെട്ടിക്കാന്‍ ഗൂഢാലോചന നടത്തി, ജഗന്റെ കമ്പനികളിലേക്ക്‌ നിക്ഷേപം സ്വീകരിച്ച്‌ വ്യവസായികള്‍ക്ക്‌ വഴിവിട്ട സഹായംചെയ്‌തു പ്രതികള്‍ക്കെതിരേയുള്ള കുറ്റങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക