Image

മണിയുടെ പ്രസ്‌താവന സത്യവിരുദ്ധം: വി.എസ്‌

Published on 27 May, 2012
മണിയുടെ പ്രസ്‌താവന സത്യവിരുദ്ധം: വി.എസ്‌
തിരുവനന്തപുരം: പാര്‍ട്ടി രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ വിവാദ പ്രസ്‌താവന അസത്യവും വസ്‌തുതാവിരുദ്ധവുമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്‌ സി.പി.എം. കൊലപാതികകളുടെ പാര്‍ട്ടിയായി സി.പി.എമ്മിനെ ചിത്രീകരിക്കാന്‍ മണി നടത്തുന്ന ഈ വൃത്തികെട്ട ശ്രമം ജനങ്ങള്‍ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

മണി പറഞ്ഞ സംഭവങ്ങള്‍ നടക്കുന്ന 1980-82 കാലത്ത്‌ താന്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ്‌. അന്ന്‌ ഈ മണി പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറിയല്ല. അതുകൊണ്ട്‌ തന്നെ തികച്ചും ആധികാരികമായി തന്നെയാണ്‌ താന്‍ ഇത്‌ പറയുന്നതെന്നും വി.എസ്‌. കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക