Image

തന്റെ അഭിപ്രായപ്രകടനത്തില്‍ വീഴ്‌ചപറ്റി: എം.എം. മണി

Published on 27 May, 2012
തന്റെ അഭിപ്രായപ്രകടനത്തില്‍ വീഴ്‌ചപറ്റി: എം.എം. മണി
വടക്കഞ്ചേരി: സിപിഎം രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന തന്റെ അഭിപ്രായപ്രകടനത്തില്‍ വീഴ്‌ചപറ്റിയിട്ടുണ്ടെന്ന്‌ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി പ്രസ്‌താവിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്‌ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്‌ടെന്നും അതാണ്‌ ശരി. ചെറുത്തുനില്‍പിന്റെ ഭാഗമായിട്ടുള്ള എതിര്‍പ്പുകള്‍ മാത്രമാണ്‌ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഭാഗത്ത്‌ നിന്നും ഉണ്‌ടാകുകയെന്നും മണി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കൂടുതല്‍ പ്രസ്‌താവനകള്‍ നടത്തി വിവാദങ്ങള്‍ ഉണ്‌ടാക്കാനില്ലെന്നും തൃശൂര്‍ വടക്കഞ്ചേരിയില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ പങ്കെടുത്തു സംസാരിക്കവേ മണി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക