Image

ജഗതിയുടെ അഭാവത്തില്‍ `ഇടവപ്പാതി' ഷൂട്ടിംഗ്‌ ആരംഭിച്ചു

Published on 27 May, 2012
ജഗതിയുടെ അഭാവത്തില്‍ `ഇടവപ്പാതി' ഷൂട്ടിംഗ്‌ ആരംഭിച്ചു
ജഗതി ശ്രീകുമാറിന്റെ അപകടത്തെ തുടര്‍ന്ന്‌ നിര്‍ത്തിവെച്ചിരുന്ന ഇടവപ്പാതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിച്ചു. മര്‍ഡര്‍ എന്ന ഹിന്ദിച്ചിത്രത്തില്‍ വില്ലനായി തിളങ്ങിയ മലയാളിയായ പ്രശാന്ത്‌ നാരായണനാണ്‌ ജഗതിയ്‌ക്ക്‌ പകരക്കാരനായി എത്തിയത്‌.

ഗ്രീന്‍ സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മനീഷകൊയ്‌രാളയും യോദ്ധായിലെ ബാലതാരമായി വന്ന സിദ്ധാര്‍ത്ഥലാമയുമാണ്‌ മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തരാ ഉണ്ണിയും ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിക്കുന്നു.

ടിബറ്റന്‍രാഷ്‌ട്രീയ പശ്ചാത്തലത്തിലാണ്‌ ലെനിന്‍രാജേന്ദ്രന്‍ തന്റെ പുതിയ ചിത്രമായ ഇടവപ്പാതി ഒരുക്കുന്നത്‌. മുപ്പതു വര്‍ഷം മുമ്പ്‌ ടിബറ്റില്‍ നിന്നും പാലായനം ചെയ്യപ്പെട്ട ആയിരക്കണക്കിന്‌ ദലൈലാമ പക്ഷക്കാര്‍ ഇന്ത്യയില്‍ എല്ലായിടത്തും അഭയാര്‍ത്ഥികളായി കഴിയുന്നു. ഇന്ന്‌ അവരില്‍ പലരും ഇന്ത്യയില്‍ തന്നെ ജനിച്ചവരാണ്‌. പക്ഷേ ഇവരുടെ മനസിലും ടിബറ്റ്‌ എന്ന സ്വന്തം രാജ്യം തിളങ്ങി നില്‍ക്കുന്നു.

ലോകരാഷ്‌ട്രങ്ങള്‍ ടിബറ്റ്‌ ചൈനയുടെ ഭാഗമായി പ്രഖ്യാപിച്ചതോടെ സവന്തം നാട്ടിലേയ്‌ക്ക്‌ പോകാന്‍ അവര്‍ക്ക്‌ കഴിയാത്ത അവസ്ഥയായി. ഇവരുടെ ആത്മസംഘര്‍ഷങ്ങളും ധര്‍മസങ്കടങ്ങളുമാണ്‌ ലെനിന്‍രാജേന്ദ്രന്‍ ഈ ചിത്രത്തിലൂടെ പറയുന്നത്‌. -എ.എസ്‌.ദിനേശ്‌
ജഗതിയുടെ അഭാവത്തില്‍ `ഇടവപ്പാതി' ഷൂട്ടിംഗ്‌ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക