Image

നോര്‍ത്ത്‌ കരോളിനയിലെ ആദ്യ സീറോ മലബാര്‍ ദേവാലയത്തിന്‌ സ്വപ്‌ന സാക്ഷാത്‌കാരം

ജോയിച്ചന്‍ പുതുക്കുളം Published on 14 July, 2011
നോര്‍ത്ത്‌ കരോളിനയിലെ ആദ്യ സീറോ മലബാര്‍ ദേവാലയത്തിന്‌ സ്വപ്‌ന സാക്ഷാത്‌കാരം
അപ്പക്‌സ്‌: നോര്‍ത്ത്‌ കരോളിനയിലെ സീറോ മലബാര്‍ വിശ്വാസികളുടെ ചിരകാല സ്വപ്‌നമായിരുന്ന, സ്വന്തമായി ഒരു ആരാധനാലയം സാക്ഷാത്‌കരിക്കപ്പെട്ടു. മിഷന്‍ ഡയറക്‌ടര്‍ റവ. ഫാ. അഗസ്റ്റിന്‍ കിഴക്കേടം, കൈക്കാരന്മാരായ തോമസ്‌ പുളിക്കല്‍, അജിത്‌ സക്കറിയ, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, റിയലേറ്റര്‍ ജോ മാത്യു എന്നിവരുടെ സാന്നിധ്യത്തില്‍ ദേവാലയത്തിന്റെ ക്ലോസിംഗ്‌ ചടങ്ങുകള്‍ ജൂലൈ എട്ടാം തീയതി നടന്നു.

ദേവാലയത്തിന്റെ വെഞ്ചരിപ്പും, ആദ്യകുര്‍ബാനയും, സെപ്‌റ്റംബര്‍ അവസാനത്തോടെ വിപുലമായ പരിപാടികളോടെ നടത്തുമെന്ന്‌ ഫാ. അഗസ്റ്റിന്‍ കിഴക്കേടം പറഞ്ഞു.

എണ്‍പതില്‍പ്പരം ഇടവകാംഗങ്ങള്‍ മാത്രമുള്ള ഒരു കൊച്ചു സമൂഹമാണ്‌ ലൂര്‍ദ്‌ മാതാ കാത്തലിക്‌ ചര്‍ച്ച്‌. അഗസ്റ്റിന്‍ അച്ചന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ദീര്‍ഘവീക്ഷണത്തിന്റേയും ഇടവകാംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റേയും ഫലമായിട്ടാണ്‌ രണ്ടേക്കര്‍ സ്ഥലവും, 5,200 സ്‌ക്വയര്‍ഫീറ്റുള്ള ബില്‍ഡിംഗും സ്വന്തമാക്കാന്‍ സാധിച്ചത്‌. പാരീഷ്‌ കൗണ്‍സിലിനുവേണ്ടി ബാബു കുറ്റിയാത്ത്‌ അറിയിച്ചതാണിത്‌.
നോര്‍ത്ത്‌ കരോളിനയിലെ ആദ്യ സീറോ മലബാര്‍ ദേവാലയത്തിന്‌ സ്വപ്‌ന സാക്ഷാത്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക