Image

കുഞ്ഞിക്കുട്ടന്റെ ആത്മഗതം (കവിത: കുറ്റിക്കെന്‍)

Published on 29 May, 2012
കുഞ്ഞിക്കുട്ടന്റെ ആത്മഗതം (കവിത: കുറ്റിക്കെന്‍)
മാങ്കൊമ്പേല്‍ തുള്ളിച്ചാടും, അണ്ണാരക്കണ്ണാ
നീ ഇറ്റുസ്‌നേഹം എന്നോടുകാട്ടില്ലേ
തേനൂറും മാമ്പഴം ചപ്പി നീ തിന്നുമ്പോള്‍
നിസ്സഹായന്‍ ഞാന്‍ താഴെ നോക്കിനില്‍പ്പൂ
പഴുക്കുന്ന മാമ്പഴം ചപ്പി നീ തിന്നുന്നു
നല്ലൊരു മാമ്പഴം വീണു കിട്ടൂല്ല
നല്ലൊരു മാമ്പഴം വീണു കിട്ടൂല്ല
എന്തേ കൊതിയാ ഞാന്‍ നിന്റെ ഫ്രെണ്ടല്ലേ
ഒന്നെങ്കിലും എനുക്ക്‌ എറിഞ്ഞുതാടാ
പങ്കുവെയ്‌ക്കാന്‍ നീ ഇതുവരെ പഠിച്ചില്ല
നിന്റെ ചെയ്‌തിയൊക്കെ സ്വാര്‍ത്ഥത പൂരിതം
കല്ലെറിഞ്ഞു നിന്നെ ഓടിക്കാന്‍ എനിക്കറിയാം
പക്ഷെ ഞാന്‍ ചെയ്യൂല്ല നീ എന്റെ ഫ്രെണ്ടല്ലേ
മാവേല്‍ കേറാന്‍ പറ്റും പ്രായമെനിക്കാകും
അപ്പോള്‍ നമ്മള്‍ രണ്ടും മാവിന്റെ കൊമ്പത്ത്‌
തേനൂറും മാങ്ങാ പറിച്ചു തിന്നാം
ഞാന്‍ കാരിതിന്നുമ്പോള്‍, നീ ഈമ്പി തിന്നോണം
അണ്ടിയെല്ലാം താഴെ വലിച്ചെറിയാം
നമുക്കണ്ടിയെല്ലാം താഴെ വലിച്ചെറിയാം.
കുഞ്ഞിക്കുട്ടന്റെ ആത്മഗതം (കവിത: കുറ്റിക്കെന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക