Image

ഗോള്‍ഡന് ഗെയിറ്റ് ബ്രിഡ്ജ് 75 ാം വാര്‍ഷികം; ആത്മഹത്യക്ക് ഇവിടം ഏറ്റവും മുന്നില്‍

ജെയിംസ് വര്‍ഗീസ് Published on 29 May, 2012
ഗോള്‍ഡന് ഗെയിറ്റ് ബ്രിഡ്ജ് 75 ാം വാര്‍ഷികം; ആത്മഹത്യക്ക് ഇവിടം ഏറ്റവും മുന്നില്‍
കാലിഫോര്‍ണിയാ: ലോകത്തിലെ തന്നെ ഏറ്റവും പേരുകേട്ട തൂക്കുപാലങ്ങളിലൊന്നായ കാലിഫോര്‍ണിയായിലെ ഗോള്‍ഡന്‍ ഗെയിറ്റ് ബ്രിഡ്ജ് 75-ാം പിറന്നാള്‍ ഇന്നലെ ഗംഭീരമായി ആഘോഷിച്ചു. ആയിരക്കണക്കിനാള്‍ക്കാര്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

1937- മെയ് 27 ന് ആണ് ഈ പാലം പണിപൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്തത്.
അക്കാലത്ത് ഈ പാലത്തിന്റെ നിര്‍മ്മിതി എന്‍ജിനീയറിംഗ് രംഗത്തെ ഏറ്റവും മികവുറ്റതായി ലോകം അംഗീകരിച്ചു. അന്തര്‍ദേശീയ തലത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയുടെ ചിഹ്നമായി ഈ പാലം അറിയപ്പെട്ടു. സാന്‍ഫ്രാന്‍സിസ്‌കോയെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന പ്രധാന കണ്ണിയായ ഈ തൂക്കുപാലത്തിന്റെ മൊത്തം നീളം 2.7 കിലോമീറ്റര്‍ ആണ്. അന്നത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലവും ഇതുതന്നെയായിരുന്നു.

ആറുലൈനുകളില്‍ ഗതാഗതം നടക്കുന്ന ഈ പാലത്തിന്റെ ഭാരം രണ്ടു കൂറ്റന്‍ കേബിളുകള്‍ താങ്ങി നിര്‍ത്തുന്നു. ഈ കേബിളുകള്‍ രണ്ടു ഉയര്‍ന്ന കൂറ്റന്‍ ടവറിലൂടെ കടത്തിവിട്ട് പാലത്തിന്റെ രണ്ടു വശത്തുമായി കോണ്‍ക്രീറ്റില്‍ ഉറപ്പിച്ചിരിക്കുന്നു. ഓരോ കേബിളും 27572 സ്റ്റീല്‍ വയറുകള്‍ പിരിച്ചുണ്ടാക്കിയതാണ്. 1,29, 000 കിലോമീറ്റര്‍ സ്റ്റീല്‍ വയറാണ് ഈ കേബിളുകളെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പാലം ജലനിരപ്പില്‍ നിന്നും ഏതാണ്ട് 700 അടി ഉയരത്തില്‍.

ഇവിടെ ആത്മഹത്യക്ക് പ്രിയം
ആത്മഹത്യക്ക് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്ന സ്ഥലമായി ഗോള്‍ഡന്‍ ഗെയിറ്റ് ബ്രിഡ്ജ് മാറിയിരിക്കുന്നു. പാലം തുറന്നത് മുതല്‍ 75 വര്‍ഷത്തിനിടയില്‍ ആയിരത്തി അഞ്ഞൂറ് പേര്‍ ആത്മഹത്യകള്‍ക്കായി ഇവിടം തെരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ നാല്പതില്‍ താഴെ മാത്രം പേര്‍ക്ക് കഷ്ടിച്ച് ജീവന്‍ തിരിച്ചുകിട്ടി രക്ഷപ്പെട്ടു. ഏതാണ്ട് 25 നില കെട്ടിടത്തില്‍ നിന്നും ചാടുന്നതിന് തുല്യം. പാലത്തില്‍ നിന്നും ചാടുന്നവര്‍ 120 കിലോമീറ്റര്‍ വേഗതയില്‍ കൊടുംതണുപ്പുള്ള വെള്ളത്തില്‍ പതിക്കുന്ന ആഘാതത്തിലാണ് മിക്കപ്പോഴും മരണം സംഭവിക്കുന്നത് സ്വന്തം കുട്ടികളെ പാലത്തില്‍ നിന്നും താഴേക്കെറിഞ്ഞ ശേഷം പുറകെ ചാടിയവരും, ഒരു പ്രാവശ്യം ചാടിയിട്ട് കഷ്ടിച്ച് രക്ഷപ്പെട്ട ശേഷം പിന്നീടൊരിക്കല്‍ ചാടി മരിച്ചവരും ഇതില്‍ ഉള്‍പ്പെടും.

എന്തായാലും 75-
ാം പിറന്നാള്‍ ആഘോഷിക്കുന്ന ഗോള്‍ഡന്‍ ഗെയിറ്റ് ബ്രിഡ്ജ് അധികൃതര്‍ ഇവിടുത്തെ ആത്മഹത്യകള്‍ നിയന്ത്രിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യാ പ്രദേശത്ത് പാലത്തിന് താഴെ വലയിടുന്ന കാര്യവും അധികൃതര്‍ പരിഗണിക്കുന്നുണ്ട്.
ഗോള്‍ഡന് ഗെയിറ്റ് ബ്രിഡ്ജ് 75 ാം വാര്‍ഷികം; ആത്മഹത്യക്ക് ഇവിടം ഏറ്റവും മുന്നില്‍ഗോള്‍ഡന് ഗെയിറ്റ് ബ്രിഡ്ജ് 75 ാം വാര്‍ഷികം; ആത്മഹത്യക്ക് ഇവിടം ഏറ്റവും മുന്നില്‍ഗോള്‍ഡന് ഗെയിറ്റ് ബ്രിഡ്ജ് 75 ാം വാര്‍ഷികം; ആത്മഹത്യക്ക് ഇവിടം ഏറ്റവും മുന്നില്‍ഗോള്‍ഡന് ഗെയിറ്റ് ബ്രിഡ്ജ് 75 ാം വാര്‍ഷികം; ആത്മഹത്യക്ക് ഇവിടം ഏറ്റവും മുന്നില്‍ഗോള്‍ഡന് ഗെയിറ്റ് ബ്രിഡ്ജ് 75 ാം വാര്‍ഷികം; ആത്മഹത്യക്ക് ഇവിടം ഏറ്റവും മുന്നില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക