Image

ഫൊക്കാന കണ്‍വന്‍ഷന്‌ ഹില്ലരി ക്ലിന്റന്റെ ആശംസകള്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 29 May, 2012
ഫൊക്കാന കണ്‍വന്‍ഷന്‌ ഹില്ലരി ക്ലിന്റന്റെ ആശംസകള്‍
ന്യൂയോര്‍ക്ക്‌: ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണില്‍ വെച്ച്‌ നടക്കുന്ന ഫൊക്കാന ദേശീയ കണ്‍വന്‍ഷന്‌ യു.എസ്‌.സ്റ്റേറ്റ്‌ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ വിജയാശംസകള്‍ നേര്‍ന്നു.

ന്യൂയോര്‍ക്കിലെ ടൗണ്‍ ഓഫ്‌ ന്യൂകാസില്‍ സംഘടിപ്പിച്ച മെമ്മോറിയല്‍ ഡേ പരേഡിനോടനുബന്ധിച്ചു നടന്ന മീറ്റിംഗില്‍ ഫൊക്കാന
ന്യൂയോര്‍ക്ക്‌ റീജിയന്‍ പ്രതിനിധികളായ ജോര്‍ജ്ജ്‌ പാടിയേടത്ത്‌, കെ.കെ. ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. തദവസരത്തില്‍ അനുവദിച്ചുകിട്ടിയ സമയത്താണ്‌ ഫൊക്കാന കണ്‍വന്‍ഷനെക്കുറിച്ച്‌ അവര്‍ക്ക്‌ ക്ലിന്റനുമായി സംസാരിക്കാന്‍ കഴിഞ്ഞതെന്ന്‌ കെ.കെ. ജോണ്‍സണ്‍ അറിയിച്ചു.

കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ച ഹില്ലരി ക്ലിന്റണ്‍ ഇന്ത്യ നല്‍കിയ ആതിഥേയത്വത്തെക്കുറിച്ച്‌ പുകഴ്‌ത്തുകയും ചെയ്‌തു എന്ന്‌ ജോണ്‍സണ്‍ പറഞ്ഞു. തന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളുടേയും ഐക്യവും സഹകരണവും കൂടുതല്‍ ദൃഢതരമാക്കുവാന്‍ സഹായിച്ചു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ കൂട്ടായ്‌മയെ അവര്‍ പ്രശംസിച്ചു. മലയാളികളുടെ ഐക്യവേദിയായ ഫൊക്കാന സംഘടിപ്പിക്കുന്ന കണ്‍വന്‍ഷന്‌ എല്ലാ ആശംസകളും അവര്‍ നേര്‍ന്നു എന്ന്‌ ജോണ്‍സണ്‍ പറഞ്ഞു.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബില്‍ ക്ലിന്റണ്‍, ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ ഗര്‍വണര്‍ ആന്‍ഡ്രൂ ക്വോമോ, അമേരിക്കയിലെ ഫ്രഞ്ച്‌ അംബാസഡര്‍ ഫ്രാന്‍സ്വാ ഡെലട്രെ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഫൊക്കാന കണ്‍വന്‍ഷന്‌ ഹില്ലരി ക്ലിന്റന്റെ ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക