Image

ശെല്‍വരാജ് വിശ്വാസവഞ്ചകനും ചതിയനുമാണെന്ന് വി.എസ്‌

Published on 30 May, 2012
ശെല്‍വരാജ് വിശ്വാസവഞ്ചകനും ചതിയനുമാണെന്ന് വി.എസ്‌
തിരുവനന്തപുരം: ആര്‍. ശെല്‍വരാജ് വിശ്വാസ വഞ്ചകനും ചതിയനുമാണെന്ന് വി.എസ് അച്യുതാനന്ദന്‍. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ്. ലോറന്‍സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ സംസാരിക്കുകയായിരുന്നു വി.എസ്.

എല്‍ഡിഎഫിന് വേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുമെന്ന് കരുതിയാണ് ശെല്‍വരാജിന് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ സീറ്റ് നല്‍കിയത്. കാലുമാറിയ ശെല്‍വരാജിനെ പേറാന്‍ ഇവിടൊരു യുഡിഎഫും കോണ്‍ഗ്രസും ഉണ്‌ടെന്നും വി.എസ് പരിഹസിച്ചു. ആരെങ്കിലും കാലുമാറാനുണ്‌ടോ കാലുമാറാനുണ്‌ടോ എന്ന് ചോദിച്ച് ആന്റണിയും ഉമ്മന്‍ചാണ്ടിയും കടയും തുറന്നിരിക്കുകയാണെന്നും വി.എസ് പരിഹസിച്ചു. ഇത്തരം ചതിയന്‍മാര്‍ക്ക് യഥാര്‍ഥമായ മറുപടി തന്നെ നല്‍കുമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും വി.എസ് പറഞ്ഞു. ഏഴിടങ്ങളിലാണ് വി.എസ് ഇന്ന് ശെല്‍വരാജിന് വേണ്ടി പ്രസംഗിക്കുക.

പെട്രോള്‍ വില വര്‍ധിപ്പിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വില വാണം പോലെ ഉയര്‍ന്നിരിക്കുകയാണെന്നും വി.എസ് ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക