Image

അഡിനോമയോസിസ്‌

Published on 30 May, 2012
അഡിനോമയോസിസ്‌
മദ്ധ്യവയസ്‌കരിലും ആര്‍ത്തവ വിരാമം വന്നവരിലും കാണുന്ന രോഗമാണ്‌ അഡിനോമയോസിസ്‌ . ആര്‍ത്തവത്തിന്‌ മൂന്ന്‌ ദിവസം മുമ്പ്‌ തുടങ്ങുന്ന കടുത്ത വേദന, ആര്‍ത്തവ സമയത്ത്‌ കൂടുതല്‍ രക്തം പോകുന്നു, ലൈംഗിക ബന്ധം വേദനാജനകമാകുന്ന അവസ്ഥ, ആര്‍ത്തവം കൂടുതല്‍ ദിവസം നീണ്‌ടു നില്‍ക്കുക എന്നിവയാണ്‌ ഇതിന്റെ ലക്ഷണങ്ങള്‍.

ഗര്‍ഭപാത്രത്തിലെ ആന്തരകലയായ എന്‍ഡോമെട്രിയം ചിലപ്പോള്‍ ഗര്‍ഭാശയ ഭിത്തിയിലെ പേശീ തന്തുക്കള്‍ക്കിടയിലും വളര്‍ന്നു വരാറുണ്‌ട്‌. ഈ അവസ്ഥയ്‌ക്കാണ്‌ അഡിനോമയോസിസ്‌ എന്നു പറയുന്നത്‌. ഗര്‍ഭാശയ ഭിത്തിയുടെ കട്ടി കൂട്ടാനും ഗര്‍ഭാശയത്തിന്റെ വലിപ്പം കൂടാനും ഈ രോഗം ഇടയാക്കാറുണ്‌ട്‌. 30-40 പ്രായത്തിലുള്ളവരിലും ഒരു പ്രസവം കഴിഞ്ഞവരിലുമാണ്‌ രോഗം കൂടുതല്‍ കാണാറുള്ളത്‌. രോഗത്തിനുള്ള ശാശ്വത പരിഹാരം ഗര്‍ഭപാത്രം നീക്കുക എന്നുള്ളതാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക