Image

വിശ്വനാഥന്‍ ആനന്ദിന്‌ വീണ്ടും ലോക ചെസ്‌ കിരീടം

Published on 30 May, 2012
വിശ്വനാഥന്‍ ആനന്ദിന്‌ വീണ്ടും ലോക ചെസ്‌ കിരീടം
മോസ്‌കോ: ലോക ചെസ്‌ കിരീടം വീണ്ടും ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ്‌ നേടി. മോസ്‌കോയില്‍ ഇസ്രായേലിന്റെ ബോസിസ്‌ ഗെല്‍ഫാന്റിനെ തോല്‍പിച്ചാണ്‌ ആനന്ദ്‌ കിരീടം നിലനിര്‍ത്തിയത്‌. ഇത്‌ ആനന്ദിന്റെ അഞ്ചാം കിരീടമാണ്‌. തുടര്‍ച്ചയായി നാലാം തവണയാണ്‌ ഇന്ത്യന്‍ ഗ്രാന്റ്‌ മാസ്റ്റര്‍ ലോകചാമ്പ്യനാവുന്നത്‌.

12 റൗണ്ട്‌ മല്‍സരം ഇരുവരും ആറു പോയന്റുകള്‍ പങ്കിട്ട്‌ സമനിലയിലായതോടെ ടൈബ്രേക്കറിലേക്ക്‌ നീളുകയായിരുന്നു. റാപിഡ്‌ ചെസിന്റെ ആശാനായ ആനന്ദ്‌ 2.5 പോയന്റ്‌ നേടിയാണ്‌ ഗില്‍ഫാന്റിന്റെ പ്രതിരോധം മറികടന്നത്‌. ഇസ്രായേല്‍ ഗ്രാന്റ്‌ മാസ്റ്റര്‍ക്ക്‌ 1.5 പോയന്റില്‍ തൃപ്‌തിപ്പെടേണ്ടി വന്നു.
ടൈ ബ്രേക്കറില്‍ ആദ്യ മല്‍സരം 33 നീക്കങ്ങള്‍ക്കൊടുവില്‍ സമനിലയില്‍ പിരിഞ്ഞു. രണ്ടാം അങ്കം 77 നീക്കങ്ങള്‍ക്കു ശേഷം ആനന്ദ്‌ ജയിച്ചുകയറി. വെള്ളക്കരുക്കളുമായി കളിച്ച ആനന്ദിന്റെ ഈ ജയം നിര്‍ണായകമായി. അവസാന രണ്ടു മല്‍സരങ്ങളും സമനിലയിലായതോടെ ആനന്ദ്‌ വിശ്വജേതാവായി.

2000ല്‍ അലക്‌സി ഷിറോവിനെ കീഴടക്കിയാണ്‌ ആനന്ദ്‌ ആദ്യമായി ചെസ്‌ ലോക കിരീടം സ്വന്തമാക്കുന്നത്‌. 2007, 2008, 2010 വര്‍ഷങ്ങളിലും താരം കിരീടം നിലനിര്‍ത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക