Image

മോശം പരാമര്‍ശം: ഹസാരെ സംഘം പ്രധാനമന്ത്രിയോട് ഖേദം പ്രകടിപ്പിച്ചു

Published on 30 May, 2012
 മോശം പരാമര്‍ശം: ഹസാരെ സംഘം പ്രധാനമന്ത്രിയോട് ഖേദം പ്രകടിപ്പിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരേ ശിഖണ്ഡി പരാമര്‍ശം നടത്തിയ അന്നാ ഹസാരെ സംഘം ഖേദം പ്രകടിപ്പിച്ചു. ഹസാരെ സംഘത്തിലെ പ്രമുഖനായ അരവിന്ദ് കേജ്‌രിവാളാണ് മാപ്പ് പറഞ്ഞത്. 

കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷണാണ് പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് ശിഖണ്ഡിയായി ഉപയോഗിക്കുന്നു എന്ന ആക്ഷേപം ഉന്നയിച്ചത്. പ്രധാനമന്ത്രി അടക്കം കേന്ദ്ര മന്ത്രിസഭയിലെ 15 മന്ത്രിമാര്‍ അഴിമതിക്കാരാണെന്നായിരുന്നു ഹസാരെ സംഘത്തിന്റെ ആരോപണം.

പരാമര്‍ശത്തിനെതിരേ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഖേദപ്രകടനവുമായി ഹസാരെ സംഘം എത്തിയത്. ബിജെപി, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികള്‍ പ്രസ്താവനയെ അപലപിച്ചിരുന്നു. ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്ന് പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രതികരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക