Image

വെട്ടൊന്ന് മുറി രണ്ട്, ഇതാണു മണിയാശാന്റെ സ്റൈല്‍; പക്ഷേ, മണക്കാട്ട് മൈക്കും മണിയെ തിരിഞ്ഞുകടിച്ചു

Published on 30 May, 2012
വെട്ടൊന്ന് മുറി രണ്ട്, ഇതാണു മണിയാശാന്റെ സ്റൈല്‍; പക്ഷേ, മണക്കാട്ട് മൈക്കും മണിയെ തിരിഞ്ഞുകടിച്ചു
തൊടുപുഴ: വെട്ടൊന്നു മുറി രണ്ട് ഇതാണു മണിയുടെ സ്റൈല്‍. വെട്ടിത്തുറന്നു എന്തും പറയും കൂടെ നില്‍ക്കുന്നവനു ഇഷ്ടപ്പെട്ടില്ലെങ്കിലും സാരമില്ല. ഹൈറേഞ്ചിലെ കുടിയേറ്റ കര്‍ഷകന്റെ പരുക്കന്‍ മനസ് പെരുമാറ്റത്തിലും പ്രസംഗത്തിലും. സ്വന്തം പാര്‍ട്ടിയുടെ സ്ഥാപക നേതാവ് വി.എസ് അച്യുതാനന്ദന്‍ മുതല്‍ സഹകമ്മ്യൂണിസ്റുകളായ സിപിഐ നേതാക്കള്‍ വരെ ഈ മണിപ്രവാളത്തിന്റെ ചൂടറിഞ്ഞു. മുന്‍പിന്‍ നോക്കാതെയുളള ഈ മുരട്ടു സ്വഭാവമാണു ഇടുക്കിയിലെ സിപിഎമ്മിലെ അജയ്യനായിരുന്ന മണിയെ കെണിയിലാക്കിയതും. ഞങ്ങള്‍ 13 പേരുടെ പട്ടിക തയാറാക്കി. വണ്‍, ടൂ, ത്രീ, ഫോര്‍. ഇതില്‍ ആദ്യത്തെ മൂന്നെണ്ണത്തെ കൊന്നു. വെടിവച്ച് ഒന്നിനെ, ഒന്നിനെ കുത്തി കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മുന്നില്‍ നില്‍ക്കുന്ന അണികളെ ആവേശത്തിന്റെ കൊടുമുടിയിലേക്കു ഉയര്‍ത്താന്‍ മണി ചെയ്ത പ്രസം ഗം തിരിഞ്ഞു കുത്തുന്നു. ഇപ്പോള്‍ പാര്‍ട്ടിയും മറന്നു, പാര്‍ട്ടിയിലെ നേതാക്കള്‍ മോശം വാക്കുകള്‍ ഉപയോഗിച്ചു അവഗണിക്കുന്നു. പൊളിറ്റ് ബ്യുറോയുടെ ശിക്ഷാ വിധി എന്തെന്നേ ഇനി അറിയേണ്ടൂ. സ്വന്തം ഗ്രാമമായ അടിമാലിക്കടുത്ത് കുഞ്ചിത്തണ്ണിയിലെ ഇരുപതേക്കര്‍ കവലയിലുള്ള ചായക്കടയില്‍ കട്ടന്‍കാപ്പിയും കുടിച്ചു നാട്ടുവിശേഷങ്ങള്‍ പറയുന്ന മണി ആശാന്റെ നാവില്‍ വിളഞ്ഞ വികടസരസ്വതികള്‍ ഒട്ടേറെയുണ്ട്. പലതും അച്ചടിക്കാന്‍ പറ്റില്ലെന്ന് മാത്രം. കൈ തിരുമ്മിയുള്ള മണി ആശാന്റെ പ്രയോഗത്തി നു സമയവും കാലവുമില്ല. ശത്രുവിനെ മുന്നില്‍ കണ്ടു ഒരു പ്രയോഗമാണ്. അതിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മാത്രം ആര്‍ക്കും കഴിയാറില്ല. പക്ഷേ, അവസാനം എല്ലാവരും തള്ളിപ്പറയുന്നവനായി നില്‍ക്കുന്നു. ഒരുകാലത്തു വി.എസ്.അച്യു താനന്ദന്റെ വിശ്വസ്തനും വീറുറ്റ ചാവേറുമായിരുന്നു മണി. പിന്നീട് മണി മലക്കംമറിഞ്ഞപ്പോള്‍ ജില്ല ഒന്നടങ്കം കൂടെപ്പോയി. മൂന്നാര്‍ കൈയേറ്റം കാണാന്‍ വന്ന വി.എസിനു മലകയറ്റങ്ങളില്‍ ആദ്യം മണി വഴികാട്ടിയായി. പില്‍ക്കാലത്ത് ഇങ്ങനെ കൈയേറ്റ മൊഴിപ്പിച്ചാല്‍ നാട് മുടിയുമെന്നു പറഞ്ഞു മണി വി.എസിന്റെ കടുത്ത വിമര്‍ശകനായി. സഹികെട്ടപ്പോള്‍ ഒഴിപ്പിക്കാന്‍ വരുന്നവന്റെ കാലുവെട്ടുമെന്നു തുറന്നടിച്ചു. ഇതോടെ പക്ഷം മാറി പിണറായിക്കൊപ്പമെത്തി. അങ്ങനെ ഇടുക്കിയില്‍ എട്ടാം തവണ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി. സംസ്ഥാനത്ത് ഏറ്റവും കൂടുത ല്‍ കാലം ജില്ലാ സെക്രട്ടറി പദവി യില്‍ എത്തിയ വ്യക്തിയെന്ന അപൂ ര്‍വ റെക്കോഡിന് ഉടമകൂടിയാണ് ഈ 67കാരന്‍. സഹോദരനും മുന്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ ലംബോദരന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളുടെ കൈയേറ്റങ്ങ ള്‍ പിടിച്ചെടുത്തതാണു മണിയെ ചൊടിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെ ടുപ്പുകാലത്തു മണിയുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ കരുത്ത് കേരള മറിഞ്ഞു. വി.എസിനെ കിട്ടാന്‍ മറ്റുള്ളവര്‍ കാത്തുനിന്നപ്പോള്‍ പ്രചാരണത്തിനായി ഇടുക്കിയി ലേക്ക് വി.എസ് വരേണ്െടന്ന് ശഠിച്ചു. ജില്ലയിലെ മൂന്നുസീറ്റും ഇടതുമു ന്നണി നിലനിര്‍ത്തിയപ്പോള്‍ വിജയത്തിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ലെന്നു തുറന്നടി ക്കാനും മടിച്ചില്ല. അമരാവതി സമരത്തിന്റെ 50-ാം വാര്‍ഷികത്തില്‍ മണിയുടെ മറ്റൊരു മുഖമാണ് കണ്ടത്. ഉദ്ഘാട കനായ വി.എസിനു മാലയിടാന്‍ മണി മടിച്ചു. ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ നിരാഹാരമിരിക്കാനുള്ള വി.എസി ന്റെ പ്രഖ്യാപനത്തെ വെട്ടിയതും മറ്റൊരു ചരിത്രം. ഒടുവില്‍ വണ്ടിപ്പെരിയാറില്‍ സിപിഎം തുറന്ന സമരപ്പന്തലില്‍ വി.എസിനു ഉപവസിക്കേണ്ടിവന്നു. എന്നാല്‍ വി.എസ് വരുംമുമ്പേ മണി സമര പ്പന്തല്‍ സന്ദര്‍ശിച്ചുമടങ്ങി. തരം കിട്ടുമ്പോഴൊക്കെ സിപിഐയെ കൊച്ചാക്കാനും മണി ശ്രമിച്ചു. ബിനോയ് വിശ്വത്തെയും കെ.പി.രാജേന്ദ്രനെയും പട്ടയപ്രശ്നങ്ങളുടെ പേരില്‍ പലതവണ പരസ്യമായി ആക്ഷേപിച്ചു. തോട്ടം പ്രശ്നത്തില്‍ എഐടിയുസി നേതാക്കളില്‍ പലര്‍ക്കും സിപിഎമ്മിന്റെ മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. സടകുടഞ്ഞെണീറ്റ സിപിഐ ജില്ലാ നേതൃത്വത്തോട് കളി പഠിപ്പിക്കുമെന്നു പറയാനും മണി മടിച്ചില്ല. സിപിഎമ്മിന്റെ വളര്‍ച്ച കണ്ട് സിപിഐ അസൂയ പ്പെടേണ്െടന്നും സിപിഐ വളരാ ത്തത് അവരുടെ കുഴപ്പമാണെന്നും മണി പറഞ്ഞുവച്ചു. കോട്ടയം ജില്ലയിലെ കിടങ്ങൂരിനു സമീപം മുണ്ടയ്ക്കല്‍ വീട്ടില്‍ മാധ വന്റേയും ജാനകിയുടേയും ഏഴു മക്കളില്‍ ഒന്നാമനാണ് മണി. കുഞ്ചിത്തണ്ണിയിലെ ശ്രീനാരായ ണോദയം ശിവക്ഷേത്രത്തിലെ ശാന്തിജോലിക്കായാണ് മാധവന്‍ ഇരുപതേക്കറിലേക്ക് കുടിയേറി യത്. കിടങ്ങൂര്‍ എന്‍എസ്എസ് സ്കൂളില്‍ അഞ്ചാം ക്ളാസില്‍ പഠിക്കു മ്പോഴാണു മണി അച്ഛനമ്മമാര്‍ ക്കൊപ്പം ഹൈറേഞ്ചില്‍ എത്തി യത്. പട്ടിണിയും പരിവട്ടവും കാരണം തുടര്‍പഠനം സാധ്യമായില്ല. ചെറുപ്രായത്തില്‍ത്തന്നെ തോട്ടത്തില്‍ കൂലിവേലയ്ക്കിറങ്ങി. കര്‍ഷകത്തൊഴിലാളിയായി. ഒടുവില്‍ അവരുടെ നേതാവും. നല്ല പ്രസംഗകനാകാന്‍ മണി ചെറുപ്പ ത്തിലേ കൊതിച്ചു. അതിനായി ഒരുപാട് പരിശ്രമിച്ചു. പ്രസംഗ വേദികള്‍ക്കുമുമ്പില്‍ എന്നും കാഴ്ചക്കാരനായി നിന്നു. പിന്നെ പ്പിന്നെ മുഖ്യപ്രസംഗകനായി മാറി. നല്ല വായനയും ഇതിനു പിന്‍ബലമേകി. 1966ല്‍ 21-ാമത്തെ വയസിലാണ്ു മണി പാര്‍ട്ടിയംഗമായത്. 1970ല്‍ ബൈസണ്‍വാലി, 1971ല്‍ രാജാക്കാട് ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറി യായി. 1974ല്‍ ജില്ലാ കമ്മിറ്റിയംഗ മായി തെരഞ്ഞെടുക്കപ്പെട്ടു. 1975ല്‍ ദേവികുളം താലൂക്ക് സെക്രട്ടറി യായി. അടിയന്തരാവസ്ഥക്കാലത്ത് 13 ദിവസം ജയില്‍വാസമനുഭവിച്ചു. 1977ല്‍ ജില്ലാ സെക്രട്ടേറിയറ്റംഗ മായി.1985ലാണു ആദ്യമായി ജില്ലാ സെക്രട്ടറിയായത്. 1988, 1991, 1993, 1997, 2001, 2004, 2007, ഒടുവില്‍ 2012ലും ജില്ലാ സെക്രട്ടറിയായി. ഇതിനിടെ തെരഞ്ഞെടുപ്പില്‍ ഒരുകൈ നോക്കിയെങ്കിലും ജനം കൈവിട്ടു. 1996ല്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ മത്സരിച്ച മണി 3000ത്തില്‍പ്പരം വോട്ടിന് കോണ്‍ ഗ്രസിലെ ഇ.എം.ആഗസ്തിയോട് തോറ്റു. ആദ്യത്തെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മത്സരിച്ചു. ഇവിടെയും വിജയം തുണച്ചില്ല. തുടര്‍ന്നു പാര്‍ലമെന്ററി മോഹം ഉപേക്ഷിച്ചു മണി പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ അമരക്കാരനാ യി.മണിയുടെ അഞ്ചു മക്കളില്‍ ഒരാളായ സതി രാജാക്കാട് ഗ്രാമ പ്പഞ്ചായത്തംഗവും മറ്റൊരുമകള്‍ സുമ രാജകുമാരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാണ്. മരുമക്കളില്‍ ഒരാളായ വി.എ.കുഞ്ഞുമോന്‍ സിപിഎം രാജാക്കാട് ഏരിയാ സെക്രട്ടറിയാണ്.സിപിഎമ്മില്‍ ആറുമാസത്തിനു ള്ളില്‍ നടപടിക്കിരയാകുന്ന മൂന്നാമത്തെ ജില്ലാ സെക്രട്ടറിയാ ണു എം. എം മണി. സദാചാരവിരു ദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിക്കെതിരെയാണു ആദ്യം നടപടി എടുത്തത്. പിന്നീട് ഇതേ വിഷയത്തില്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലി നെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി. ഒടുവില്‍, ഇല്ലായ്മ ചെയ്ത രാഷ്ട്രീയ വൈരികളുടെ പട്ടിക വെളിപ്പെടുത്തി അണികളുടെ ആവേശം കൂട്ടാന്‍ നടത്തിയ ശ്രമം എം.എം.മണിയുടെ കസേരയും തെറിപ്പിക്കാനൊരുങ്ങുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക