വാഷിംഗ്ടണ്‍: യുഎസിലെ സീയറ്റലില്‍ തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ രണ്ടു
പേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. അമേരിക്കന്‍ സമയം
രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. മുപ്പതിനോടടുത്ത് പ്രായംവരുന്ന
അജ്ഞാതനാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. വെടിവയ്പ്പില്‍
പരിക്കേറ്റ മൂന്നു പേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നും ഇവരെ
ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. പോലീസ്
അന്വേഷണം ആരംഭിച്ചതായും അക്രമിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും
വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല