Image

മഴക്കാലം എത്തിക്കഴിഞ്ഞു!. 'കൊയ്യട്ടെ ചാകര!'

അനില്‍ പെണ്ണുക്കര Published on 31 May, 2012
മഴക്കാലം എത്തിക്കഴിഞ്ഞു!. 'കൊയ്യട്ടെ ചാകര!'
മഴക്കാലം എത്തിക്കഴിഞ്ഞു!.

ഡോക്ടര്‍മാരും മരുന്നു കമ്പനികളും ക്‌ളിനിക്കുകളും ചേട്ടയൊഴിച്ച് സീസണ്‍ കൊയ്ത്തിനായി തയ്യാറായിക്കഴിഞ്ഞോ ?.ഇല്ലെങ്കില്‍ തയ്യാറായിക്കൊള്ളു!.ഓടകളും പൊതുസ്ഥലങ്ങളും റോഡരികുകളുമൊക്കെ മാലിന്യങ്ങള്‍ നിറച്ച് കഴിഞ്ഞിട്ടുണ്ട്.പലതരം കൊതുകളും രോഗാണുക്കളും തയ്യാര്‍!.വൈവിദ്ധ്യമാര്‍ന്ന അസുഖങ്ങള്‍ സുലഭമായി പ്രതീക്ഷിക്കാം.കൊതുകുതിരി കമ്പനികളുടെ ഓഫറുകള്‍ വന്നു തുടങ്ങിയിരിക്കുന്നു!.പലതരം കൊതുകു സംഹാരതന്ത്രങ്ങള്‍, യന്ത്രങ്ങള്‍. കൊതുകിനെ കണ്ടാല്‍ ഉടനെ വീട്ടുക്കാരെ വിളിച്ചുണര്‍ത്തുന്ന അലാറമുള്ളവ,കൊതുകിനെ സ്വയം വെടിവെക്കുന്ന ഓട്ടോമാറ്റിക്ക് മസ്‌ക്യൂറ്റോ ഗണ്‍,അടിവില്ലുള്ള കൊതുകെണി, തുടങ്ങിയ പലതരങ്ങള്‍!.

'രോഗോണ'മടുത്തു കഴിഞ്ഞു!. മുറ്റത്തും ഏരാപ്പാട്ടും മാലിന്യങ്ങളാലും പുഴുക്കളാലും കളങ്ങള്‍ ഇട്ടിട്ടുണ്ടല്ലോ?.

തെളിനീര്‍പ്പുഴകളും തോടുകളും അഴുക്കച്ചാലാക്കി മാറ്റിയിട്ടുണ്ടാകുമല്ലോ.

ഫ്‌ളാറ്റുകളിലെ കക്കൂസ്സുകള്‍ ടാങ്കറിലേറീ പുഴയില്‍ വന്നു നിറഞ്ഞിട്ടുണ്ടാകുമല്ലോ?.പഞ്ചായത്തും നഗരസഭകളും കഴിവതും സഹായിക്കണേ!. വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും അലംഭാവമൊന്നും കാട്ടല്ലേ!. പിന്നെ വശപ്പെട്ടിക്കടക്കാരൊക്കെ റെഡിയല്ലേ?. നേരമില്ലന്നേ!

ഡ്രസ്സിട്ടു നടയിറങ്ങിപ്പോകുന്ന കോഴികളുടെ തലകളും പൂടയും കുടലുമൊക്കെ വഴിവക്കില്‍ തന്നെ ഉണ്ടാവുമല്ലോ?. ഇറച്ചി വാര്‍ന്നെടുത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ വഴിവക്കിലും തുറന്ന സ്ഥലങ്ങളിലും കിടന്നു ഇറച്ചിക്കടയുടെ പരസ്യം വിളിച്ചു പറയുന്നുണ്ടാവുമല്ലോ!.

തൊഴിലുപ്പിച്ച് പെണ്ണുങ്ങള്‍ വഴിയോരത്തെ വള്ളിപ്പടര്‍പ്പും തൈമരങ്ങളും വെട്ടിത്തകര്‍ത്ത മുന്നറുമ്പോള്‍, പടര്‍പ്പിലൊളിപ്പിച്ച വെച്ച കുടലും മറ്റും പട്ടികള്‍ കടിച്ചെടുത്ത് വഴിയില്‍ കൊണ്ടിടുന്നുണ്ടല്ലോ. വണ്ടികള്‍ കയറി അവ ഫോസ്സില്‍ പ്രായമായിക്കണും!. (കുടലല്ല, മനുഷ്യന്‍ ചത്തുകിടന്നാലും വണ്ടിച്ചക്രങ്ങള്‍ക്കാണല്ലോ ഇപ്പോള്‍ റോഡിലെ സംസ്‌ക്കാര ചുമതല.) സാരമില്ല,മഴ ഒന്നു കനത്തോട്ടെ.അവയ്ക്കുമുണ്ടാകും ഒരു ഗമയും മണവുമൊക്കെ!.

എന്തൊരു സുഗന്ധം!. എന്തൊരു ഭംഗി!. ഇതാണ് ദൈവത്തിന്റെ ആരാമം!. വിനോദസഞ്ചാരികളെ ഇതിലേ ഇതിലേ..! നല്ല പഞ്ഞികൂടി എടുത്തോണേ. വരൂ ഇതിലേ വ്യാധിയു ആധിയും ഫ്രീ..!

വഴിയോരത്ത് സന്ധ്യയ്ക്കും രാത്രിയും കടകള്‍ അടയ്ക്കുന്നതിനു മുമ്പും പുകയുന്ന ഹോമകുണ്ഡങ്ങള്‍!. ഒഴിഞ്ഞ പാക്കറ്റും മറ്റും കത്തിക്കുകയാണ്. പ്‌ളാസ്റ്റിക്കും മറ്റു രാസവസ്തുക്കളും കരിയുന്ന ഗന്ധം. മില്‍മപ്പാലും പാളാസ്റ്റിക്കും കരിയുന്ന ഗന്ധം. വഴിയാത്രക്കാര്‍ക്കെല്ലാം ധൂമചികിത്സ!. ഗന്ധവും ധൂമമവും!. എന്തൊരു ശുചിത്ത്വം!.

തക്കാളിപ്പനി,വെള്ളരി ശര്‍ദ്ദി,പാവയ്ക്ക അതിസാരം,വരുന്ന പലതരം പനികള്‍!. നാട്ടാരെല്ലാം ചുമക്കാനും ചൊറിയാനും നീരു വീര്‍ത്തു കിടക്കാനുമൊക്കെ റെഡിയാണലല്ലോ?.

പൊതു സ്ഥലങ്ങള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കൊലപാതകശ്രമത്തിനു കേസ്സെടുക്കാനും സാമൂഹത്തിനു പ്രശ്‌നമായ ലാഭകേന്ദ്രങ്ങള്‍ അടച്ചു പൂട്ടാനും നിയന്ത്രിക്കാനും സര്‍ക്കാരും ജനവും ഇല്ലാതെ വന്നാല്‍ ഇതുതത്തന്നെ ഗതി!. മാത്രമല്ല ഇനി ദേവാലയങ്ങളിലും ഭരണസിരാകേന്ദ്രത്തിലുമെല്ലാം കിടന്നു ചീയും കുടല്‍മാലകളും കോഴിത്തലകളും!. പൊതു കുടിവെള്ള ടാങ്കുകളില്‍ തള്ളും കക്കൂസ്സ് മാലിന്യങ്ങള്‍!.

ആശുപത്രികളും ഡോക്ടര്‍മാരും മരുന്നു കമ്പനികളും ശവപ്പെട്ടിക്കടക്കാരും പണക്കാരായി, മികച്ച ആദായ നികുതിദായരാകും. ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ്സു നിര്‍ത്തുമെന്നുമാത്രമല്ല അല്പം സ്വകാര്യതയ്ക്കായി കൊതിക്കും!.

കൊതുകുതിരി, ലിക്വിഡ് കമ്പനികള്‍ ചാനലുകള്‍ തുടങ്ങി കൊതുവളര്‍ത്തുന്നവരുടെ റിയാലിറ്റി ഷോകള്‍ സംഘടിപ്പിക്കും.

നിരത്തും തോടും കുളങ്ങളും പുഴകളും മാലിന്യങ്ങള്‍കൊണ്ട് നിറക്കുക!. മഴക്കാലമായി, ഡോക്ടര്‍മാരും ശവപ്പെട്ടിക്കടക്കാരും കൊയ്യട്ടെ ചാകര!.

'കൊയ്യട്ടെ ചാകര!'
മഴക്കാലം എത്തിക്കഴിഞ്ഞു!. 'കൊയ്യട്ടെ ചാകര!'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക