Image

വിവാദ പ്രസംഗം: ചോദ്യം ചെയ്യലിന് മണി ബുധനാഴ്ച ഹാജരാകണം

Published on 01 June, 2012
വിവാദ പ്രസംഗം: ചോദ്യം ചെയ്യലിന് മണി ബുധനാഴ്ച ഹാജരാകണം
തൊടുപുഴ: രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യലിനായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി ഹാജരാവണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് അയച്ചു. ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നോട്ടീസ് മണിക്ക് നേരിട്ട് കൈമാറുമെന്ന് പോലീസ് അറിയിച്ചു. പോലീസ് കേസെടുത്ത പശ്ചാത്തലത്തില്‍ മണി ഒളിവില്‍ പോയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക