Image

കല്‍ക്കരിപ്പാട ക്രമക്കേട്: സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു

Published on 01 June, 2012
കല്‍ക്കരിപ്പാട ക്രമക്കേട്: സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടങ്ങള്‍ വ്യവസായങ്ങള്‍ക്ക് അനുവദിച്ചതില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്വേഷണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രാഥമിക അന്വേഷണമാണ് സിബിഐ ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിക്കണമോ എന്ന് സിബിഐ തീരുമാനിക്കുക.

2006 മുതല്‍ 2009വരെയുള്ള കാലയളവില്‍ ആദ്യം വന്നവര്‍ക്ക് ആദ്യമെന്ന രീതിയില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേടുണ്‌ടെന്ന് ആരോപിച്ച് ബിജെപി നേതാക്കളായ പ്രകാശ് ജാവദേക്കര്‍, ഹന്‍സ്‌രാജ് അഹിര്‍ എന്നിവര്‍ നല്‍കിയ പരാതിയില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. സിബിഐയുടെ അന്വേഷത്തിനു വിട്ടു. 

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, കല്‍ക്കരിവകുപ്പു കൈകാര്യം ചെയ്തിരുന്ന കാലത്താണ് കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാതെ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയത്. തനിക്കെതിരായ ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയം വിടുമെന്നു പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. കല്‍ക്കരിയുടെ അന്താരാഷ്ട്ര വില കണക്കാക്കിയാല്‍ കല്‍ക്കരിപ്പാടം കമ്പനികള്‍ക്കു ലേലം ചെയ്യാതെ നല്‍കിയതില്‍ പത്തുലക്ഷം കോടി രൂപയുടെ നഷ്്ടമുണെ്ടന്ന് സിഎജിയുടെ കരടു റിപ്പോര്‍ട്ടില്‍ പറഞ്ഞതാണു പരാതിക്ക് ആധാരം. 

വരുമാനം കൂട്ടാനല്ല, രാജ്യത്തു വൈദ്യുതിയും ഉരുക്കും കൂടുതല്‍ ഉല്‍പാദിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമെന്നാണു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട് വന്നിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക