Image

ജഗന്റെ ജാമ്യാപേക്ഷ സിബിഐ കോടതി തള്ളി

Published on 01 June, 2012
ജഗന്റെ ജാമ്യാപേക്ഷ സിബിഐ കോടതി തള്ളി
ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ അറസ്റ്റു ചെയ്ത വൈആര്‍എസ് കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജാമ്യാപേക്ഷ പ്രത്യേക സിബിഐ കോടതി തള്ളി. ജാമ്യത്തില്‍ വിട്ടാല്‍ ജഗന്‍മോഹന്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന അന്വേഷണ ഏജന്‍സിയുടെ വാദത്തെ പിന്തുണച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. 

കേസില്‍ തിങ്കളാഴ്ച അറസ്റ്റിലായ ജഗനെ ചഞ്ചള്‍ഗുഡ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയതോടെ ജുഡീഷ്യല്‍ കസ്റ്റഡി തീരുന്ന ഈ മാസം 11വരെ ജഗന് ജയിലില്‍ കഴിയേണ്ടിവരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക