Image

മുല്ലപ്പെരിയാര്‍: റൂര്‍ക്കി ഐഐടി റിപ്പോര്‍ട്ട് 25ന് ലഭിക്കുമെന്ന് ജോസഫ്

Published on 01 June, 2012
മുല്ലപ്പെരിയാര്‍: റൂര്‍ക്കി ഐഐടി റിപ്പോര്‍ട്ട് 25ന് ലഭിക്കുമെന്ന് ജോസഫ്
ന്യൂഡല്‍ഹി: റൂര്‍ക്കി ഐഐടി യുടെ മുല്ലപ്പെരിയാര്‍ ഡാം ബ്രേക്ക് അനാലിസിസ് റിപ്പോര്‍ട്ട് 25നു ലഭിക്കുമെന്നു ജലവിഭവ മന്ത്രി പി.ജെ. ജോസഫ്. മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ടും റൂര്‍ക്കി ഐഐടി പഠന റിപ്പോര്‍ട്ടും തമ്മിലുള്ള താരതമ്യപഠന റിപ്പോര്‍ട്ടും ഉടന്‍ ലഭിക്കുമെന്നും ജോസഫ് പറഞ്ഞു. 

ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിന് 23നാണു സുപ്രീംകോടതിയില്‍ കേരളം മറുപടി നല്‍കേണ്ടത്. താരതമ്യ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും മറുപടി നല്‍കുകയെന്നും അദ്ദേഹം അറിയിച്ചു. 

അതിനിടെ മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ ഡാം സന്ദര്‍ശിച്ചു. സുപ്രീംകോടതി അഭിഭാഷകരായ ഉമാപതി, നവനീത് കൃഷ്ണന്‍ എന്നിവരാണ് ഡാം സന്ദര്‍ശിച്ചത്. തമിഴ്‌നാട്ടിലെ ഉന്നതോദ്യോഗസ്ഥര്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക