Image

ചന്ദ്രശേഖരന്‍ വധം: കുഞ്ഞനന്തനും ടി.കെയും പിടിയിലെന്ന് സൂചന

Published on 01 June, 2012
ചന്ദ്രശേഖരന്‍ വധം: കുഞ്ഞനന്തനും ടി.കെയും പിടിയിലെന്ന് സൂചന
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന ടി.കെ. എന്ന ടി. കെ.രജീഷിനെ മുംബൈയില്‍ നിന്നും സംഭവത്തിനുശേഷം ഒളിവില്‍ പോയ പാനൂര്‍ ഏരിയാകമ്മറ്റി അംഗം കുഞ്ഞനന്തനെ കര്‍ണാടകയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി സൂചന. എന്നാല്‍ ഇക്കാര്യങ്ങള്‍ അന്വഷണസംഘം സ്ഥിരീകരിച്ചിട്ടില്ല. 

തലശേരി ഡിവൈഎസ്പി പി. ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ ടി.കെ എന്ന രജീഷിനെ ന്യൂ മുംബൈയിലെ വാശിയിലെ ഒളിസങ്കേതത്തില്‍ നിന്ന് കഴിഞ്ഞദിവസം പിടികൂടിയെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. മലയാളിയായ പച്ചക്കറി വ്യാപാരിയുടെ മുംബൈ വാശിയിലെ ഒളിസങ്കേതത്തില്‍ നിന്ന് ഗോഡൗണ്‍ റെയ്ഡ് ചെയ്ത് ടി.കെ. രജീഷിനെ കണെ്ടത്തിയത്. കഴിഞ്ഞ മൂന്നുദിവസമായി മുംബൈയില്‍ അന്വേഷണം നടത്തുകയായിരുന്നു അന്വേഷണസംഘം. 

ടി.പി.ചന്ദ്രശേഖനെ വെട്ടിക്കൊന്ന സംഘത്തില്‍ നേതൃത്വം വഹിച്ച ടി.കെ.രജീഷ് ദൗത്യം ഏറ്റെടുത്തത് കണ്ണൂരിലെ ഉന്നതനായിരുന്ന സിപിഎം നേതാവിന്റെ നിര്‍ദേശപ്രകാരമാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിനു കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന നിരവധി രാഷ്ട്രീയകൊലപാതകങ്ങളിലും രജീഷിന്് പങ്കുളളതായും അന്വേഷണസംഘത്തിന് വിവരമുണ്ട്. നാട്ടിലെത്തി ക്വട്ടേഷന്‍ നടത്തിയ ശേഷം മുംബൈയിലേക്ക് കടന്നുകളയുകയാണ് രജീഷിന്റെ സ്ഥിരം ശൈലിയെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 

പാനൂര്‍ ഏരിയാകമ്മറ്റി അംഗം കുഞ്ഞനനന്തന് വേണ്ടി അന്വേഷണസംഘം തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. വിദേശത്തേക്ക് കടക്കുമൊയെന്ന് കരുതി പോലീസ് ലൂക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. അതിനിടെ ഖത്തറിലേക്ക് കടന്നതായും വിവരമുണ്ടായിരുന്നു. എന്നാല്‍ ബാംഗ്ലൂരിലുണെ്ടന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് ഇവിടെ റെയ്ഡ് നടത്തിയിരുന്നു. അതിന് ശേഷമാണ് ഒളിസങ്കേതം കണെ്ടത്തി കുഞ്ഞനന്തനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുളളതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക