Image

കൊട്ടിയൂരിനെ ടൂറിസം സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തണം: കേന്ദ്ര മന്ത്രി

Published on 01 June, 2012
കൊട്ടിയൂരിനെ ടൂറിസം സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തണം: കേന്ദ്ര മന്ത്രി
കൊട്ടിയൂര്‍: കൊട്ടിയൂര്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ടിന് ഏറെ സാധ്യതയുണ്െടന്നും ഇതു പരമാവധി ഉപയോഗപ്പെടുത്തണമെന്നും കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍. ടൂറിസം വകുപ്പുമായി ബന്ധപ്പെട്ടു ഇക്കാര്യം നടപ്പാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊട്ടിയൂര്‍ ബാവലി പുഴയോരത്തു നിര്‍മിച്ച സ്നാനഘട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മലബാര്‍ മേഖലയിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. ഈ മേഖലയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന കുടിയേറ്റ മ്യൂസിയത്തിന് തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ടൂറിസം റീജനല്‍ ജോയിന്റ് ഡയറക്ടര്‍ സി.കെ. പൊന്നപ്പന്‍, പേരാവൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. രാജന്‍, കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാജു വാത്യാട്ട്, വൈസ് ഇന്ദിരാ ശ്രീധരന്‍, തങ്കമ്മ മറ്റത്തില്‍, കൊട്ടിയൂര്‍ ദേവസം ചെയര്‍മാന്‍ ടി. ബാലന്‍ നായര്‍, പി. തങ്കപ്പന്‍, കെ. ശ്രീധരന്‍, പി.സി. രാമകൃഷ്ണന്‍, ഫാ. മാത്യു കറുത്തേടത്ത്, മുഹമ്മദലി മുസല്യര്‍, കെ.സി. ഗണേശന്‍, യു. ശ്രീനാഥ്, ടി.വി. മധുകുമാര്‍, ഒ.വി. രാജന്‍, കെ.ആര്‍. വിദ്യാനന്ദന്‍, ശശീന്ദ്രന്‍ തുണ്ടിത്തറ, എം.വി. ചാക്കോ, ജി. ഗോപിനാഥപിള്ള, ടി.പി. ഗോപി, തോമസ് തൊണ്ടംകുളം എന്നിവര്‍ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക