Image

നെയ്യാറ്റിന്‍കര: എഫ്. ലോറന്‍സ് വോട്ട് രേഖപ്പെടുത്തി

Published on 01 June, 2012
നെയ്യാറ്റിന്‍കര: എഫ്. ലോറന്‍സ് വോട്ട് രേഖപ്പെടുത്തി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എഫ്. ലോറന്‍സ് ആദ്യ മണിക്കൂറില്‍ തന്നെ വോട്ട് രേഖപ്പെടുത്തി. മികച്ച ഭൂരിപക്ഷം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സമ്മതിദാന അവകാശം നിര്‍വഹിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ ലോറന്‍സ് പറഞ്ഞു.

കാരോട് പഞ്ചായത്തിലെ എറിച്ചല്ലൂര്‍ എല്‍പിജിഎസിലെ ബൂത്തിലാണ് അദ്ദേഹം തന്റെ വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജിനും ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാലിനും നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ വോട്ടില്ല. ആദ്യ മണിക്കൂറില്‍ നാലു ശതമാനം വോട്ട് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടു ബൂത്തുകളില്‍ ഏതാനും മിനിറ്റുകള്‍ സാങ്കേതിക തടസങ്ങള്‍ മൂലം പോളിംഗ് തടസപ്പെട്ടെങ്കിലും ഇവ പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക