Image

ഗാസയില്‍ ഏറ്റുമുട്ടല്‍; രണ്ടു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു

Published on 01 June, 2012
ഗാസയില്‍ ഏറ്റുമുട്ടല്‍; രണ്ടു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു
ഗാസാസിറ്റി: ഗാസാ മുനമ്പിലുണ്ടായ ഏറ്റുമുട്ടലിലും വ്യോമാക്രമണത്തിലും രണ്ടു പലസ്തീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗാസാ മുനമ്പില്‍ നിന്നു ഇസ്രയേലിലേയ്ക്കു നുഴഞ്ഞുകയറിയ പലസ്തീന്‍ തീവ്രവാദി നടത്തിയ വെടിവയ്പ്പില്‍ ഒരു ഇസ്രേലി സൈനികന്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ഇസ്രേലി സൈന്യം നടത്തിയ വെടിവയ്പ്പില്‍ തീവ്രവാദി വധിച്ചതായി സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. സംഭവത്തേത്തുടര്‍ന്ന് ഇസ്രേലി യുദ്ധ വിമാനങ്ങളും ടാങ്കുകളും ഗാസയില്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ മേഖലയിലെ ഏഴര ഏക്കര്‍ ഗോതമ്പ് പാടം നശിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതിനു പിന്നാലെ പലസ്തീന്‍ തീവ്രവാദികള്‍ ഇസ്രയേല്‍ മേഖലയില്‍ റോക്കറ്റ് ആക്രമണം നടത്തി. എന്നാല്‍ ഈ സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക