Image

പാക്കിസ്ഥാന്റെ പ്രതിരോധ ബജറ്റില്‍ പത്തു ശതമാനം വര്‍ധന

Published on 01 June, 2012
 പാക്കിസ്ഥാന്റെ പ്രതിരോധ ബജറ്റില്‍ പത്തു ശതമാനം വര്‍ധന
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ബജറ്റില്‍ പ്രതിരോധ വിഹിതത്തിനുള്ള തുകയില്‍ വര്‍ധനവ് വരുത്തി. പത്തു ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. 2012- 2013 സാമ്പത്തിക വര്‍ഷത്തെ 2,960 ബില്യന്‍ രൂപയുടെ ബജറ്റില്‍ 545 ബില്യന്‍ രൂപയാണ് പ്രതിരോധ രംഗത്തേക്കായി നീക്കിവെച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍ സുരക്ഷാ ഭീഷണി നേരിടുന്നുവെന്നാണ് പ്രതിരോധ വിഹിതം ഉയര്‍ത്തിയതിനെക്കുറിച്ച് പാക് ധനകാര്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ വര്‍ഷം 495 ബില്യണ്‍ രൂപയാണ് പ്രതിരോധമേഖലയ്ക്കായി നീക്കിവച്ചിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക