Image

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 22,120 രൂപ

Published on 01 June, 2012
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 22,120 രൂപ
കൊച്ചി: സ്വര്‍ണവില റെക്കോര്‍ഡില്‍ . പവന് 22,120 രൂപയായി ഇന്ന് വില. ഗ്രാമിന് 2765 രൂപയാണ്. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കൂടിയത്. രൂപയുടെ വില തുടര്‍ച്ചയായി ഇടിയുന്ന പശ്ചാത്തലത്തിലാണ് വില കൂടുന്നത്.

യൂറോപ്പിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം സ്വര്‍ണത്തിന് ആഗോളവിപണിയില്‍ സുസ്ഥിര നിക്ഷേപമെന്ന നിലയില്‍ ഇപ്പോള്‍ ഉയര്‍ന്ന ഡിമാന്റാണുള്ളത്. ഇതും വില കൂടാന്‍ കാരണമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക