Image

വി.എസും പിണറായിയും കൂടിക്കാഴ്ച നടത്തി

Published on 01 June, 2012
വി.എസും പിണറായിയും കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: വിവാദങ്ങള്‍ കത്തികൊണ്ടിരിക്കേ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കോഴിക്കോട്ട് ഗസ്റ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസമായി കോഴിക്കോട് ഗസ്റ്റ്ഹൗസിലെ ഒന്നാം നമ്പര്‍ മുറിയില്‍ താമസിക്കുന്ന വിഎസിനെ ഇന്നു രാവിലെയാണ് പിണറായി നേരിട്ട് കണ്ടത്.

ഇന്ന്് നടക്കുന്ന കോഴിക്കോട് മേഖല റിപ്പോര്‍ട്ടിംഗിനായി ഇന്നലെ രാത്രി തന്നെ കോഴിക്കോട്ടെത്തിയ പിണറായി വിജയന്‍ ഗസ്റ്റഹൗസിലെ രണ്ടാം നമ്പര്‍ മുറിയിലാണ് താമസിച്ചിരുന്നത്. ഇന്ന ്‌രാവിലെ പാര്‍ട്ടി പരിപാടിക്കായി പോകുന്നതിനിടയിലാണ് വിഎസിനെ അദേഹത്തിന്റെ മുറിയില്‍ ചെന്ന് കണ്ടത്. എന്നാല്‍ ഇരുവരും തമ്മിലുളള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ചന്ദ്രശേഖരന്‍ കൊലപാതകം ഉള്‍പ്പെടെയുളള വിവാദ വിഷയങ്ങള്‍ പാര്‍ട്ടിയെ ഉലയ്ക്കുന്നതിനിടയില്‍ ഇതാദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണ പ്രത്യാരോപണങ്ങള്‍ ഇരുവരും ശക്തമാക്കുകയും വീട്ടുവീഴ്ചക്കില്ലാത്ത വിധം പരസ്പരം പോരടിക്കുകയും ചെയ്തുകൊണ്ടിരിക്കേ വിഎസ്-പിണറായി കൂടിക്കാഴ്ച രാഷ്ട്രീയരംഗത്ത് ശ്രദ്ധയാകര്‍ഷിക്കുകയാണ്.

ടിപി വധക്കേസ് അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതും മാധ്യമങ്ങള്‍ക്കെതിരായി കേസ് കൊടുത്തതും പാര്‍ട്ടി നയമല്ലെന്ന് പ്രഖ്യാപിച്ച വിഎസും മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കിയത് ശരിയെന്നും ഇരുവരും ഇന്നലെ പറഞ്ഞിരുന്നു. ഇതിന്റെ ചൂടും ചൂരും ആറുന്നതിന് മുമ്പാണ് ഇന്ന് രാവിലെ ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക