Image

മണിയുടെ വീട്ടിലും പാര്‍ട്ടി ഓഫീസിലും അന്വേഷണസംഘം നോട്ടീസ് പതിപ്പിച്ചു

Published on 02 June, 2012
മണിയുടെ വീട്ടിലും പാര്‍ട്ടി ഓഫീസിലും അന്വേഷണസംഘം നോട്ടീസ് പതിപ്പിച്ചു
തൊടുപുഴ: രാഷ്ട്രീയപ്രതിയോഗികളെ പാര്‍ട്ടി പട്ടിക തയാറാക്കി കൊലപ്പെടുത്തിയിട്ടുണ്െടന്നു പ്രസ്താവന നടത്തി ജാമ്യമില്ലാത്ത കേസുകള്‍ നേരിടുന്ന സിപിഎം ജില്ലാ സെക്രട്ടറി എം.എം.മണിക്ക് അന്വേഷണസംഘം അയച്ച നോട്ടീസ് കൈപ്പറ്റിയില്ല. എം.എം.മണിക്ക് നേരിട്ടു കൊടുക്കണമെന്നാണ് നിയമം. എന്നാല്‍ മണി നേരിട്ടു കൈപ്പറ്റാത്ത സാഹചര്യത്തില്‍ ചെറുതോണിയിലെ പാര്‍ട്ടി ഓഫീസിനു മുന്നിലും വീട്ടിലും പതിപ്പിച്ചു. കൊലപാതകക്കേസുമായി ബന്ധപ്പെട്ടു മണി നടത്തിയ പ്രസ്താവനയില്‍ അന്വേഷണസംഘത്തിനു മുന്നില്‍ ബുധനാഴ്ച രാവിലെ ഹാജരാകണമെന്നാണ് നോട്ടീസ് വെളിപ്പെടുത്തുന്നത്. തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ രാവിലെ ഒമ്പതിനാണ് സമയം കൊടുത്തിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജില്ലാ സെക്രട്ടറി എം.എം.മണി ജില്ലയില്‍ ഉണ്െടന്നും തന്നെ വിളിച്ചിരുന്നെന്നും മാധ്യമങ്ങള്‍ക്കുമാത്രമാണ് കിട്ടാത്തതെന്നും പറഞ്ഞിരുന്നു. ഇതോടെ പാര്‍ട്ടി സെക്രട്ടറിയോടു മാത്രമേ മണി സംസാരിക്കുകയുള്ളൂവെന്നു വ്യക്തമായി. മാധ്യമങ്ങളുടെ മുന്നിലും പൊതുജനത്തിന്റെ മുന്നിലും എത്താറില്ല. അതു കൊണ്ട് തന്നെ നേരിട്ടു നോട്ടീസ് നല്‍കാന്‍ സാധിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക