Image

ഐഎസ്ഐയ്ക്ക് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച സൈനികന്‍ പിടിയില്‍

Published on 02 June, 2012
ഐഎസ്ഐയ്ക്ക് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച സൈനികന്‍ പിടിയില്‍
ന്യൂഡല്‍ഹി: പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കാന്‍ ശ്രമിച്ച സൈനികന്‍ പിടിയില്‍. സൈന്യത്തില്‍ ഹെഡ് ക്ളര്‍ക്കായി ജോലി ചെയ്യുന്ന ശിവദാസന്‍ എന്നയാളാണ്് പിടിയിലായത്. സേനാ നീക്കങ്ങളും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അതീവ രഹസ്യ ചര്‍ച്ചകളെ കുറിച്ചുളള വിവരങ്ങളും ചോര്‍ത്തിക്കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന. പാക് ചാര സംഘടനയക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന സൈനിക രഹസ്യങ്ങള്‍ അടങ്ങുന്ന സിഡിയും പെന്‍ഡ്രെെവും അന്വേഷണ സംഘം ഇയാളില്‍ നിന്ന് കണ്െടടുത്തു. രേഖകള്‍ പരിശോധനക്കായി ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കഴിഞ്ഞ രണ്ടു വര്‍ഷമായി ടെക്നിക്കല്‍ വിഭാഗത്തില്‍ ജോലിചെയ്തു വരികയായിരുന്നു പിടിയിലായ ശിവദാസന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക