Image

ആലപ്പുഴയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടങ്ങി

Published on 02 June, 2012
ആലപ്പുഴയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടങ്ങി
തിരുവനന്തപുരം: ആലപ്പുഴയില്‍ കാണാതായ രണ്ടു മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. തീരദേശ സംരക്ഷണസേന വ്യോമ നിരീക്ഷണമുള്‍പ്പെടെയുള്ള സംവിധാനങ്ങളോടെയാണ് തെരച്ചില്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നേവിയുടെയും തീരദേശ സംരക്ഷണസേനയുടെയും രണ്ടു കപ്പലുകളും നേവിയുടെ രണ്ട് ടീമും തെരച്ചില്‍ നടത്തിവരുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിരോധമന്ത്രി എ.കെ ആന്റണിയുമായി ഇതുസംബന്ധിച്ച് ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ചെട്ടികാട് കടപ്പുറത്തുനിന്നു മത്സ്യബന്ധനത്തിനുപോയ മാരാരിക്കുളം തെക്കുപഞ്ചായത്ത് 13-ാം വാര്‍ഡില്‍ ആറാട്ടുകുളങ്ങര വീട്ടില്‍ പീറ്റര്‍- തങ്കച്ചി ദമ്പതികളുടെ മകന്‍ ജോയിച്ചന്‍ (38), തോട്ടപ്പള്ളിയില്‍നിന്നു മത്സ്യബന്ധനത്തിനുപോയ പുന്നപ്ര പുതുവല്‍ സരഥന്‍ (50) എന്നിവരെയാണു കാണാതായത്. തോട്ടപ്പള്ളിയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ വള്ളം മണല്‍ത്തിട്ടയിലിടിച്ചു പുന്നപ്ര അഞ്ചില്‍വെളി ചെല്ലപ്പന്റെ മകന്‍ രാജേഷ് (29), പുന്നപ്ര പുതുവല്‍ പത്മനാഭന്റെ മകന്‍ പ്രഭാഷ് (37), ആലിശേരി രാജന്‍, പുതുവല്‍ രഞ്ജു, ബേബി, എന്നിവര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക