Image

എന്‍എച്ച്ആര്‍എം അഴിമതി: യുപിയില്‍ മുന്‍ മന്ത്രിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

Published on 02 June, 2012
എന്‍എച്ച്ആര്‍എം അഴിമതി: യുപിയില്‍ മുന്‍ മന്ത്രിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്
ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണാരോഗ്യ പദ്ധതി(എന്‍എച്ച്ആര്‍എം)യിലുണ്ടായ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി അനന്ത് മിശ്രയുടെ വീട്ടിലും ഓഫീസിലും സിബിഐ ഉദ്യോഗസ്ഥര്‍ റെയഡ് നടത്തി. ലക്നോവിലും കാണ്‍പുരിലുമായിരുന്നു റെയ്ഡ്. ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി രേഖകള്‍ സിബിഐ. ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ രണ്ടു തവണ മിശ്രയെ ചോദ്യംചെയ്തിരുന്നു. 13 കേസുകളാണ് മിശ്രയ്ക്കെതിരെ സിബിഐ ചുമത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക